കാസര്‍കോട്: കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ താമരത്തരംഗമുണ്ടാകുമെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ പുതിയ കാര്യാലയമായ ഡോ: ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനം ദില്ലിയില്‍ നിന്നും വെര്‍ച്വല്‍ റാലിയായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തോടും, മലയാളികളോടും ഏറ്റവും അടുപ്പവും, കരുതലും കാണിക്കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും, രണ്ടു തവണ പ്രളയ ദുരന്തമുണ്ടായപ്പോഴും, ചുഴലിക്കാറ്റ് കെടുതിയുടെ സമയത്തും നേരിട്ടെത്തി സമാശ്വാസം നല്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതോടൊപ്പം, ലോക് ഡൗണ്‍ മൂലം കഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് ആശ്വാസധനവും, ധാന്യങ്ങളും നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. ആത്മാര്‍ത്ഥത കൈമുതലാക്കിയ പ്രവര്‍ത്തകരാല്‍ സമ്പന്നമായ കേരളം സമീപഭാവിയില്‍ തരംഗസമാനമായ ബിജെപിയുടെ വന്‍ വിജയം കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: