കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം വ്യാപിപ്പിക്കുന്നു. ഇന്നലെ വാര്‍ഡ് തലങ്ങളിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലാ, മണ്ഡലംതല പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
ചെലവൂര്‍ വാര്‍ഡ് കമ്മറ്റി പാലക്കോട്ട് വയലില്‍ നടത്തിയ പ്രതിഷേധധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പ്രേമന് വട്ടോളി അദ്ധ്യക്ഷനായി.
ബിജെപി ജില്ല സെല്‍ കോ -ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി മുഖ്യപ്രഭാഷണം നടത്തി. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, ജനറല്‍ സെക്രട്ടറി വി. പ്രകാശന്, എം. ശശിധരന്, പ്രഭാദിനേശ്, എം.സി. ഷിജു, സതിശന്, രമേഷന്, ലാലു ചെലവൂര്‍, ബോബി അമ്പലക്കണ്ടി എന്നിവര്‍ സംസാരിച്ചു.
ബിജെപി കാക്കൂരില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ ഉപാദ്ധ്യക്ഷന്‍ ടി. ദേ വ ദാസന് ഉദ്ഘാടനം ചെയ്തു. കെ. ശശീന്ദ്രന്, കെ. പി. ചന്ദ്രന്, എം. കൃഷ്ണദാസ്, കെ. സുഗതകുമാര്‍, ശബരീഷ് എന്നിവര്‍ സംസാരിച്ചു.
ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റി വില്ല്യാപ്പള്ളിയില്‍ പ്രതിഷേധ ധര്‍ണ നടത്തി. രാംദാസ് മണലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രജീഷ് മാങ്ങില്‍ക്കൈ അദ്ധ്യക്ഷനായി. പി.പി. മുരളി, അരീക്കല്‍ രാജന്, പ്രിബേഷ് പൊന്നക്കാരി, ഒ.പി. മഹേഷ്, ടി.വി. ഭരതന് എന്നിവര്‍ സംസാരിച്ചു. ബിജെപി കടലുണ്ടി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ ം ജില്ലാ കമ്മറ്റി അംഗം ഇ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇ. സുരേന്ദ്രന്, ബൈജു കോട്ടക്കുന്ന്, പ്രസന്നന് പ്രണവം, ശ്രീജിത് കൊടപ്പുറം, പനക്കല്‍ ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി മരുതോങ്കര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ മുണ്ടകുറ്റിയില്‍ മണ്ഡലം അധ്യക്ഷന്‍ കെ.കെ. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷന്‍ സുധീഷ്മരുതേരിമ്മല് അധ്യക്ഷനായി. മുന്‍ അധ്യക്ഷന്‍ മധുപ്രസാദ് സംസാരിച്ചു. അമല്‍രാജ്, വി.ടി. രാജന്, സി. വിനോദന്‍, പി.സി. നിഷാദ് അനീഷ് കാപ്പുമ്മല്‍, തീത്ഥ, രജിത രാഹുല്‍, സ്നേഹ, ഗിരീഷ് മുണ്ടകുറ്റി, ഷൈന്‍ പൈബള്ളി എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി പയ്യോളി നോര്‍ത്ത് കമ്മറ്റി പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും ധര്‍ണയും നടത്തി. മൂരാട് ഓയില്‍ മില്ലില്‍ നടന്ന പ്രതിഷേധം ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സി.പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരന്, പി.വി. ശിവപ്രകാശ്, കെ. പ്രതാപന് എന്നിവര്‍ സംസാരിച്ചു.
ബിജെപി ഈങ്ങാപ്പുഴയില്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. ടി.പി. അനന്തനാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.വി. സാബു അദ്ധ്യക്ഷനായി. ഇ. അനില്‍കുമാര്‍, എന്‍.കെ. വിജയന് എന്നിവര്‍ സംസാരിച്ചു. പി. മനോജ്, പി.പ്രജീഷ്, കെ.എസ്.ഉണ്ണികൃഷ്ണന്, ഗുരുപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.യുവമോര്‍ച്ച കുന്ദമംഗലം പഞ്ചായത്ത് മ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പത്താം മൈല്‍ അങ്ങായില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സൂരജ് ചോലക്കല്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.പി. രാജീവ്, ശ്രീരാജ് മുരളിക, സുരേന്ദ്രന്, സാമി കുട്ടി, കായക്കല്‍ സുനില്‍ കുമാര്‍, ഷിനോജ് എന്നിവര്‍ പങ്കെടുത്തു.മഹിളാമോര്‍ച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി കൊയിലാണ്ടിയില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു.
മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാ വൈസ്. പ്രസിഡന്റ് വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മുത്തുകുമാരി (ബിന്ദു ), അംബിക ഗിരിവാസന്‍, നിഷ, സതീദേവി, ബേബി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: