തിരുവനന്തപുരം: തലസ്ഥാനത്തു യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന മണക്കാട് പ്രദേശത്ത് തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ പ്രവര്‍ത്തനം അപകടകരമാം വിധം സജീവമായി. എന്‍ഡിഎഫിന്റെ സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ പലരും കോണ്‍സുലേറ്റിന്റെ പരിപാടികള്‍ക്ക് എത്തുമായിരുന്നു. ഇവര്‍ക്കൊപ്പമുള്ള സ്വപ്ന സുരേഷിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് വിരല്‍ ചൂണ്ടുന്നത്, തീവ്രവാദ സംഘടനകള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിലേക്കു കൂടിയാണ്. കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ എന്‍ഡിഎഫ് നേതാക്കളുടെ ബന്ധവും ചര്‍ച്ചയാകുകയാണ്.
കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ പലതും അംഗീകാരമില്ലാത്തവയാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഇത്തരം ഏജന്‍സികളില്‍ ചിലതിന് എന്‍ഡിഎഫ് ബന്ധം ഉണ്ട്. അതീവ സുരക്ഷയുള്ള കോണ്‍സുലേറ്റിനുള്ളില്‍ ഏതു സമയത്തും കയറി ചെല്ലാന്‍ ഇവര്‍ക്കു സ്വപ്ന സുരേഷിന്റെ സഹായം കിട്ടിയിരുന്നതായാണ് സൂചന.
ട്രാവല്‍ ഏജന്‍സികളെ മറയാക്കി പ്രവര്‍ത്തിക്കുന്നവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതിനാല്‍, ബിജെപിക്കാരിയായ വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷിനെതിരെ ഇവര്‍ തിരിഞ്ഞിരുന്നു. സ്വപ്ന സുരേഷ് കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരിക്കുമ്പോള് അവര്‍ നേരിട്ടാണ് എന്‍ഡിഎഫുകാരെ സഹായിച്ചിരുന്നത്.
കോണ്സുലെറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നെത്തിയിരുന്നവരോട് ഈ ട്രാവല്‍ ഏജന്‍സികളെ കാണാനും അവര്‍ വഴി വരാനും നിര്‍ദേശിച്ചിരുന്നത് സ്വപ്നയാണ്. ഇതിന്റെ പേരില്‍ പ്രാദേശികമായി ചില എതിര്‍പ്പുകളും ഉണ്ടായി. എന്നാല്‍ സ്വപ്നയുടെ സ്വാധീനം എതിര്‍പ്പുകളെ ഇല്ലാതാക്കി. കോണ്‍സുലേറ്റ് നടത്തിയിരുന്ന പരിപാടികളില്‍ എന്‍ഡിഎഫ് നേതാക്കളെ വിളിച്ചിരുന്നതും സ്വപ്നയാണ്. ദുരിതാശ്വാസ പരിപാടികളിലും കുട്ടികളുടെ പരിപാടികളിലുമെല്ലാം സ്വപ്നയ്ക്കൊപ്പം എന്‍ഡിഎഫ് നേതാക്കളും പങ്കെടുത്തു. കോണ്‍സുലേറ്റിനെ അവര്‍ മറയായി ഉപയോഗപ്പെടുത്തുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിന് കോണ്‍സുലേറ്റിന്റെ നയതന്ത്ര സംരക്ഷണം ഉപയോഗപ്പെടുത്താന്‍ സ്വപ്നസുരേഷിന് കഴിഞ്ഞത്, ആരുടെ സഹായംകൊണ്ടാണെന്ന്അന്വേഷണത്തിലേ വ്യക്തമാകൂ.
സാമ്പത്തിക തിരിമറികളുടെ പേരില്‍ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്നയെയും സരിത്തിനെയും പുറത്താക്കിയെന്നാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം. എന്നാല്‍ സര്‍ക്കാരിന്റെ ഐടി വകുപ്പില്‍ ജോലി ലഭിക്കാന്‍ യുഎഇ കോണ്‍സുലേറ്റാണ് സ്വപ്നയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല ജീവനക്കാരിയാണെന്നും നന്നായി ജോലി ചെയ്യുമെന്നുമുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: