കൊച്ചി/ തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതിന് കമ്മിഷന് ലഭിച്ചിരുന്നു. സ്വര്‍ണ്ണം കൊണ്ടുപോകുന്നത് എവിടേയ്ക്കെന്ന് തനിക്കറിയില്ലെന്ന് കേസില്‍ പിടിയിലായ സരിത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ 24 ശതമാനമാണ് തനിക്ക് കമ്മീഷന് ലഭിക്കുന്നതെന്നാണ് സരിത്ത് കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി. ബാഗേജ് വഴി വരുന്ന സ്വര്‍ണം താന്‍ കൈമാറും. അതിന് ശേഷം ഈ സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ലെന്നാണ് സരിത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുള്ള അഞ്ച് പേരെ കുറിച്ച് കസ്റ്റംസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങളും ക്സ്റ്റംസ് ആരംഭിച്ചു കഴിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നിട്ടുള്ള ഫാസില്‍ ഫരീദിനെ കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചു. യുഎഇയിലേക്ക് ഒരു സ്പൈസസ് അടക്കമുള്ളവ എത്തിക്കുന്ന ട്രേഡിങ് ഏജന്‍സി നടത്തുന്നയാളാണ് മൂന്നാം പ്രതിയായ കൊച്ചി സ്വദേശി ഫാസില്‍ ഫരീദ് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ട്രേഡിങ് ഏജന്‍സിയുടെ മറവില്‍ ഇയാള്‍ കള്ളക്കടത്ത് നടത്തുന്നുണ്ടായിരിക്കും ട്രേഡിങ് ഏജന്‍സി വെറും കടലാസ് കമ്പനിയായിരിക്കുമെന്നാണ് കസ്റ്റംസിന്റെ നിഗമനം.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തി. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എത്തിയതായാണ് റിപ്പോര്‍ട്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ ശിവശങ്കറിന്റെ ഫ്ളാറ്റിലെത്തി ചര്‍ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്നും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ശിവശങ്കര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ളാറ്റിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: