വെള്ളിയാമറ്റം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് സമിതിയുടെ പ്രതിഷേധം. ഇന്നലെ രാവിലെ വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസിന് മുന്പില് ധര്‍ണ സംഘടിപ്പിച്ചു. സമരം ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അധ്യക്ഷനായി, മണ്ഡലം ജന. സെക്രട്ടറി എന്‍.കെ. അബു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഗിരീഷ്, അഖില്‍ അശോകന്, പ്രമോദ്, സാനു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: