പേരാമ്പ്ര: റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ റോഡില്‍ കൃഷിയിറക്കി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ അഞ്ച്, പതിനാറ് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന കുന്നിയുള്ള ചാലില്‍ താഴ മാണിക്കാംകണ്ടി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ റോഡില്‍ കൃഷിയിറക്കിയത്.
മഴക്കാലം തുടങ്ങുന്നതോടെ ചെളിക്കുളമാവുന്ന റോഡിലൂടെ വാഹനങ്ങള്‍ക്കെന്നല്ല കാല്‍നടയാത്രപോലും സാധ്യമല്ലാതെ വര്‍ഷങ്ങളായി പ്രയാസമനുഭവിക്കുകയാണ് നാട്ടുകാര്‍. വര്‍ഷത്തില്‍ പകുതി മാസവും റോഡ് ഉപയോഗിക്കാനവാതെ ഇവിടുത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ സമീപത്തെ റോഡ് വരെ എടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയാണ്. റോഡിനോടും പ്രദേശേത്താടും അധികൃതരുടെ അവഗണനയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. വീട്ടമ്മമാരുടെ നേതൃത്വത്തില്‍ റോഡില്‍ വാഴയും കപ്പയും നട്ട് പ്രതിഷേധിച്ചു. വലിയപറമ്പില്‍ സരോജിനി, നാരായണി കുഴിച്ചാലില്‍, ഡി.കെ. പ്രജില, പ്രവിത രാമചന്ദ്രന്, രജിത ഷാജി, റീന, രാഘവന്‍നായര്‍ കുഴിച്ചാലില്‍, കെ. ശ്രീദേവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: