മാനന്തവാടി: കടുവയുടെ അക്രമണത്തില്‍ പശു കൊല്ലപ്പെട്ട നിര്‍ദ്ധന ആദിവാസി കുടുംബത്തിന് പശുകുട്ടിയെ നല്കി മാതൃകയായി വനം വകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിലെ തോല്‍പ്പെട്ടി റെയിഞ്ചിലെ ബേഗൂര്‍ ഗുണ്ടന് കോളനിയിലെ സുബ്രമണ്യന്‍ അനിത ദമ്പതികള്‍ക്കാണ് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പശുകുട്ടിയെ കോളനിയില്‍ എത്തിച്ച് നല്‍കിയത്.
സുബ്രമണ്യന്റെ കുടുംബത്തിന്റെ ഏക വരുമാന മര്ഗ്ഗമായ പശുവിനെ വനത്തിനുള്ളില്‍ മേയാന്‍ വിട്ടപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വെച്ച് പശുവന്യമൃഗത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതുകൊണ്ട് നഷ്ടപരിഹാരം നല്കാന് കഴിയാത്തതും പശുവിന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതിരുന്നതും കുടംബത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് തന്റെ സുഹൃത്തും ബെംഗളുരൂ മെഡിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മാനന്തവാടി സ്വദേശി നോബിന് ജോസിനെയും കായംകുളം സ്വദേശി ഗോകുല്‍ കൃഷ്ണനെയും കുടുംബത്തിന്റെ സ്ഥിതിയെ പറ്റി അറിയിച്ചു.ഇവരാണ് പശുവിനെ കുടുംബത്തിന് കൈമാറിയത്.
പശു ലഭിച്ചതോടെ കുടുംബത്തിനും എറെ സന്തോഷമായിയെന്നും വനംവകുപ്പിന് നന്ദിയുണ്ടന്നും സുബ്രമണ്യനും കുടുംബവും പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുവാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും ഇത്തരത്തിലുള്ള സേവനം പല കുടുംബത്തിനും ഏറെ അശ്വാസമാകുമെന്നും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി. സുനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ഫോറസ്റ്റര്‍ കെ.എ കുത്തിരാമന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരയ ശിവജി ശരണ്‍, അശ്വതി അശോകന്,പി.സി ശാന്ത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: