കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി മാങ്കാവില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് പ്രതിയുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. സെക്രട്ടറിക്ക് അവധി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ല, നടപടിയെടുക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ കേന്ദ്രമായെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് സി.പി. വിജയകൃഷ്ണന് അദ്ധ്യക്ഷനായി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ഉത്തരമേഖല വൈസ് പ്രസിഡണ്ട് ടി.വി. ഉണ്ണികൃഷ്ണന്, സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ. പ്രേമന്, സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി. റെനീഷ്, സി.പി. മണികണ്ഠന്, ഇ.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്—എസ്.ആര്. ജയ്കിഷ് അദ്ധ്യക്ഷനായി. ജില്ല ട്രഷറര്‍ വി.കെ. ജയന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വായനാരി വിനോദ്, അഡ്വ.വി. സത്യന്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. സുരേഷ്, ഉണ്ണികൃഷ്ണന് മുത്താമ്പി, ഒ. മാധവന്, സുനില്‍ കുമാര്‍, കെ.എം. ശ്രീധരന്, വി.കെ. ഷാജി, അംബിക, അഭിന്‍ അശോക് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം കമ്മറ്റി കിഴക്കെ നടക്കാവില്‍ നടത്തിയ ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ല വൈസ് പ്രസിഡണ്ട് ബി.കെ. പ്രേമന്, ജില്ല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍, വി. പ്രകാശന്, സബിത പ്രഹളാദന്‍, ഇ. ബിജു, അനില്‍ അങ്കോത്ത്, ശുഭലത രമേഷ്, രാജേശ്വരി അജയലാല്‍, എന്‍. അജിത് കുമാര്‍, ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: