ചെറുതോണി: സ്വര്‍ണ്ണ കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ പ്രതിഷേധം. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണി ടൗണില്‍ നടന്ന ധര്‍ണ ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കെ.കെ. പാറയില്‍ ഉദ്ഘാടനം ചെയ്തു
ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് എസ്. മീനത്തേരില്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കുട്ടിയമ്മ മോഹനന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് സൂതന്‍ പള്ളിവിളാകത്ത്, ജനറല്‍ സെക്രട്ടറി സി.എസ്. ജയചന്ദ്രന്, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. ചന്ദ്രന്, ഒബിസി മോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശങ്കര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: