കാണ്‍പൂര്‍ : പോലീസ് പിടിയിലായ കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം മധ്യപ്രദേശ് പോലീസിന്റെ പിടിയിലായ ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുപോകവേ രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുംമായിരുന്നു.
തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. യാത്രയ്ക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കവേ പോലീസ് വെടിവച്ചുവെന്നാണ് വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
ദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ വികാസ് ദുബൈ പോലീസുകാരുടെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസുകാര്‍ ദുബെയെ വളഞ്ഞ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ദുബെ വഴങ്ങിയില്ല. പോലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്ത ദുബെയെ ആത്മരക്ഷാര്‍ത്ഥം വെടിവയ്ക്കേണ്ടതായി വന്നതെന്നാണ് യുപി പോലീസ് വിശദീകരണം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വികാസ് ദുബെയെ പിടികൂടാനെത്തിയ എട്ട് പോലീസുകാരെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മധ്യപ്രദേശിലേക്ക് കടക്കുകയായിരുന്ന. ഡിവൈഎസ്പി അടക്കമുള്ള യുപി പോലീസ് സംഘമാണ് കാണ്‍പൂരില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നും വ്യാഴാഴ്ച ഉജ്ജെയിനില്‍ നിന്നാണ് വികാസ് ദുബെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: