Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൈത്തൺ പ്രോഗ്രാമിങ് ; പഠിച്ചെടുക്കാന്‍ എളുപ്പം, പ്രോഗ്രാമിങ് രീതി ലളിതം

പൈത്തൺ, ഓപ്പൺ സോഴ്സ് (Open Source) വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ഭാഷയാണ്. പഠിച്ചെടുക്കാൻ വളരെ എളുപ്പവും, പ്രോഗ്രാമിങ് രീതി വളരെ ലളിതവുമാണ്.

പ്രവീൺ നായർ by പ്രവീൺ നായർ
Jul 9, 2020, 10:07 am IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

എൺപതുകളുടെ  അവസാനത്തിൽ പിറവിയെടുക്കുകയും 1990-ൽ വിവര സാങ്കേതിക രംഗത്ത് രംഗപ്രവേശം ചെയ്യുകയും ചെയ്ത പൈത്തൺ (Python), മുപ്പത്‌ വർഷം തികയ്‌ക്കുമ്പോൾ, പ്രോഗ്രാമിങ്ങിന് കൈയെത്താൻ കഴിയുന്ന ഒട്ടുമുക്കാലിടങ്ങളിലും തനിക്ക് പയറ്റാൻ കഴിയുമെന്ന് തെളിയിച്ചുകഴിഞ്ഞു. പൈത്തൺ ഒരു പൊതു ഉപയോഗ കമ്പ്യൂട്ടർ ഭാഷ (General Purpose Computer Language) ആണ്. വെബ് ഡെവലപ്മെന്റ് (Web Development) മുതൽ നിർമിത ബുദ്ധി (Artificial Intelligence) ഉപയോഗിക്കേണ്ട മേഖലകളിൽ വരെ ഇന്ന് പൈത്തണിൻറെ സാനിധ്യം ഉണ്ട്.

പൈത്തൺ, ഓപ്പൺ സോഴ്സ് (Open Source) വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഒരു കമ്പ്യൂട്ടർ  ഭാഷയാണ്. പഠിച്ചെടുക്കാൻ വളരെ എളുപ്പവും, പ്രോഗ്രാമിങ് രീതി വളരെ ലളിതവുമാണ്. എന്നാലോ, പൈത്തൺ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയുന്ന ആപ്പ്ളിക്കേഷനുകൾ (Applications) വളരെ കാര്യക്ഷമവുമാണ്. IoT അഥവാ ഇന്റർനെറ്റ്-ഓഫ്-തിങ്സ് (Internet-of-Things) തുടങ്ങിയ മേഖലകളിൽ വരെ ഈ ഭാഷ ഉപയോഗിക്കുന്നു എന്നു പറയുമ്പോൾ ഈ ഭാഷയുടെ സ്വീകാര്യതയും കാര്യക്ഷമതയും ഊഹിച്ചെടുക്കാവുന്നതേയുള്ളു.

അൽപ്പം ചരിത്രം

ഗുയിദോ വാൻ റോസ്സം (Guido van Rossum) എന്ന ഡച്ച് പ്രോഗ്രാമറാണ് പൈത്തൺ കമ്പ്യൂട്ടർ ഭാഷയുടെ പിതാവ്. എൺപതുകളിൽ ഒരു വിനോദമെന്ന നിലയിൽ അദ്ദേഹം ചെയ്ത ഒരു പ്രോഗ്രാമിങ് പ്രൊജക്റ്റ് ആണ് 1991 ആയപ്പോൾ പൈത്തൺ എന്ന പേരിൽ ഔദ്യോഗികമായി പൊതു ഉപയോഗത്തിനായി സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ചത്.

ഏതൊരു സാങ്കേതികവിദ്യയേയും പോലെ പൈതണും സ്ഥിരമായി നവീകരിച്ചുകൊണ്ടേയിരിക്കുന്നു. അത് ആദ്യം പുറത്തിറക്കിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വളരെ അധികം സവിഷേശതകളും കുറവു-നികത്തലുകളും (features and bug  fixes) ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വേർഷനിൽ (version) ഉണ്ട്. ഈ ലേഖനം എഴുതുമ്പോൾ ലഭ്യമായ വേർഷൻ 3.8.3 ആണ്. python.org എന്ന വെബ് വിലാസം സന്ദര്ശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

പ്രോഗ്രാമിങ്  പാഠ്യ പരമ്പര  – ഒരു  ആമുഖം

കമ്പ്യൂട്ടർ ഭാഷ ഏതായാലും, വളരെ ലളിതമായ രീതിയിൽ എങ്ങനെ പ്രോഗ്രാം എഴുതാം, ഒരു പ്രോഗ്രാം എഴുതുന്നതിനു വേണ്ടി എങ്ങിനെ ചിന്തിക്കാം, തുടങ്ങി പ്രോഗ്രമിങ്ങുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ചചെയ്യാൻ വേണ്ടിയാണ് ഈ ഒരു പാഠ്യ പരമ്പര ഇവിടെ തുടങ്ങുന്നത്. ഇന്ന് സ്‌കൂളിലും കോളേജിലും പ്രോഗ്രാമിങ് ഒരു പാഠ്യ വിഷയമാണ് പക്ഷെ, കണക്ക് എന്ന വിഷയം പലർക്കും കഠിനമായ വിഷയം എന്നതുപോലെ പ്രോഗ്രാമിങ്ങിനെയും പലരും ഭയക്കുന്നുണ്ട്. ഇത് തികച്ചും തെറ്റിദ്ധാരണകൊണ്ടാണ്. ഈ തെറ്റിദ്ധാരണ മാറ്റാനും, അപ്ലിക്കേഷൻ ഡെവലൊപ്മെന്റ് (Application Development) മേഖലയിൽ വിദഗ്‌ദ്ധനായി ശോഭിക്കാനും ഈ പരമ്പര സഹായിക്കുമെന്ന് കരുതുന്നു. പൈത്തൺ എന്ന ഭാഷയാണ് ആദ്യമായി ഈ പരമ്പരയ്‌ക്കു തിരഞ്ഞെടുത്തിരിക്കുന്നത്.

കമ്പ്യൂട്ടർ ഭാഷ ഏതായാലും അടിസ്ഥാന തത്വങ്ങൾ എല്ലാം ഒന്നു തന്നെ. അതിനാൽ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ നമുക്ക് ആദ്യ ലക്കങ്ങളിൽ ചർച്ച ചെയ്യാം. അതിനു ശേഷം നമ്മൾ പഠിച്ച കാര്യങ്ങൾ പൈത്തൺ ഉപയോഗിച്ച് പ്രായോഗികമായി നമുക്ക് ചെയ്തുനോക്കാം.

ഈ പരമ്പര ആർക്കുവേണ്ടി?

കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിക്കുവാൻ ആഗ്രഹിക്കുന്ന ആർക്കും ഈ പരമ്പര പ്രയോജനപ്പെടുത്താം. സ്‌കൂൾ-കോളേജ് വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ, വീട്ടമ്മമാർ, പ്രൊഫഷണലുകൾ തുടങ്ങി ഏതു മേഖലയിൽ പെട്ടവർക്കും ഈ പരമ്പര പിന്തുടർന്ന് പ്രോഗ്രാമിങ് പഠിക്കാം.

എന്താണ് മുൻവ്യവസ്ഥകൾ?

രണ്ടു സംഖ്യകൾ കൂട്ടാനും കുറക്കാനും അറിയുന്ന ഏതൊരാൾക്കും ഈ പരമ്പര എളുപ്പത്തിൽ പിന്തുടരാവുന്നതേയുള്ളു. അടിസ്ഥാന കമ്പ്യൂട്ടർ ഉപയോഗ പരിജ്ഞാനം അനിവാര്യം.

സംശയങ്ങൾ ചോദിക്കാമോ?

ഈ ലേഖനത്തിനു ചുവടെ ഉള്ള കമന്റ് ബോക്സിൽ ചോദിച്ചുകൊള്ളൂ. ലേഖകനോ, ഈ വിഷയത്തിൽ അറിവുള്ള മറ്റാരെങ്കിലുമോ ഉത്തരം തന്നുകൊള്ളും.

എന്താണ് പാഠ്യ പദ്ധതി?

  • പ്രോഗ്രാമിങ് അടിസ്ഥാനം (Programming Fundamentals)
  • അടിസ്ഥാന പൈത്തൺ പ്രോഗ്രാമിങ് (Basic Python programming)
  • അഡ്വാൻസ്‌ഡ് പൈത്തൺ (Advanced Python)
  • കരിയർ കേന്ദ്രീകരിച്ചുള്ള (career focused) മാർഗ്ഗനിർദ്ദേശങ്ങൾ, ഉദാഹരണം ഡാറ്റ സയൻസ് (Data Science)

ഹരിശ്രീ കുറിക്കാം

പൈത്തൺ ഒരു കമ്പ്യൂട്ടറിൽ പ്രവർത്തിക്കണമെങ്കിൽ അത് ആദ്യം ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. പക്ഷെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വരും ലേഖനങ്ങളിൽ പ്രതിപാദിക്കാം. പൈത്തൺ ഭാഷ ഉപയോഗിച്ച് ഹരിശ്രീ കുറിക്കുന്നതിന്റെ ആവശ്യത്തിലേക്ക് തല്ക്കാലം നമുക്ക് python.org വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള Python Shell എന്ന ഓൺലൈൻ സേവനം (online service) നമുക്ക് ഉപയോഗിക്കാം.

1. https://www.python.org/shell/ ൽ ക്ലിക്ക് ചെയ്യുക. ചുവടെ കാണുന്നതുപോലെയുള്ള ഒരു പേജ് നിങ്ങള്ക്ക് ലഭിക്കും.

2. പേജിന്റെ നടുക്കായി കറുത്ത പശ്ചാത്തലത്തിൽ കാണുന്ന >>> (ഇതിനെ പ്രോംപ്റ്റ് / Prompt എന്നു വിളിക്കാം) -നു ശേഷം, താഴെ കൊടുത്തിരിക്കുന്ന വാക്യം, തെറ്റാതെ ടൈപ്പ് ചെയ്തിട്ട് {Enter} കീ അമർത്തുക.

print (“Hari Sree”)

3. താഴെ കാണുന്ന രീതിയിൽ “Hari Sree” എന്ന് അടുത്ത വരിയിൽ തെളിഞ്ഞു എങ്കിൽ ഉറപ്പിക്കാം, print എന്ന പൈത്തൺ കമാൻഡ് (Command) പ്രവർത്തിച്ചു എന്ന്.

ഇനി  “Hari Sree” എന്നതിന്റെ സ്ഥാനത്തു മറ്റെന്തെങ്കിലും വാക്കോ വാക്യമോ പരീക്ഷിച്ചു നോക്കൂ. print ഉം അതിനു ശേഷമുള്ള ബ്രാക്കറ്റും അതുപോലെ നിലനിർത്താൻ ശ്രദ്ധിക്കുക.

ഈ അഭ്യാസത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു:

രണ്ടാമത്തെ ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: പൈത്തൺprogramming
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ആടിനെ പുറത്തെടുത്ത് അഗ്നിശമന സേനാസംഘം (വീഡിയോ)

വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍
Kerala

തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്

Kannur

വീട്ടുകാരെ അഞ്ച് മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി ശുചിമുറിയില്‍ പെരുമ്പാമ്പ്, ഒരു മാസത്തിനിടെ മാലൂരിൽ നിന്നും പിടികൂടിയത് പത്തോളം പാമ്പുകളെ

Ernakulam

മലമ്പാമ്പുകളെ കണ്ടെത്തി

Kerala

ഇന്ന് ലോക പാമ്പ് ദിനം; ലോറി കയറി തലയ്‌ക്ക് പരിക്കേറ്റ പെരുമ്പാമ്പ് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ആവാസ കേന്ദ്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ കേസ് ഒതുക്കാന്‍ കോഴ: 2 പേര്‍ വിജിലന്‍സിന്റെ പിടിയില്‍

വീഴ്ച പറ്റിയത് എംഎല്‍എ കെ യു ജനീഷ് കുമാറിനാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപണം: മുതലപ്പൊഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies