തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രോഗ ബാധിതര്‍, മരിച്ചവര്‍, സുഖം പ്രാവിച്ചവര്‍ എന്നിവരുടെ കണക്കില്‍ മഹാരാഷ്ട്രയും തമിഴ്നാടും ദല്‍ഹിയും മുന്നില്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ രോഗികള്‍ രണ്ടു ലക്ഷം കഴിയുകയും മരണം പതിനായിരത്തിനടത്തുമെത്തി. തമിഴ്നാട്ടിലും ദല്‍ഹിയിലും രോഗികള്‍ ഒരു ലക്ഷത്തിലധികമായി.
രോഗികളുടെ കാര്യത്തില്‍ കേരളം പതിനെട്ടാം സ്ഥാനത്താണ്. മരണത്തിന്റെ കാര്യത്തില്‍ 17-ാം സ്ഥാനവും. കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക എന്ന പാടിനടക്കുന്നവര്‍ക്ക് മറുപടിയാണ് കണക്ക്. കേരളത്തേക്കാള്‍ മികവുപുലര്‍ത്തുന്ന 17 സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്.
കേരളത്തില്‍ 5894 പേര്‍ക്കാണ് രോഗം ഉണ്ടായത്.ഇതോടെ 2415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3452 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,409 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3137 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
രാജ്യത്ത്രോഗമുക്തി നിരക്ക് തുടര്ച്ചയായിവര്ധിച്ച് 61.53 ശതമാനമായി. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ രണ്ടുലക്ഷത്തോളം അധികം.കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 2.6 ലക്ഷത്തിലേറെ സാമ്പിളുകള്‍. നിലവില്ചികിത്സയിലുള്ളത് 2,64,944 പേര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: