കല്‍പ്പറ്റ:ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 28ന് ജില്ലയില്‍ എത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 29 കാരന്, തമിഴ്നാട്ടില്‍ നിന്ന് ജൂണ്‍ 19ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റ സ്വദേശികളായ ഒരേ വീട്ടിലെ 35 കാരനും 30 കാരിയും, തമിഴ്നാട്ടില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 34 കാരന്, ജൂണ്‍ 28 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 45കാരന്, ഷാര്‍ജയില്‍ നിന്ന് ജൂണ്‍ 19ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ കണിയാമ്പറ്റ സ്വദേശിയായ 23 കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.
കണിയാമ്പറ്റ സ്വദേശി കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു. മുണ്ടക്കുറ്റി സ്വദേശിയായ 23 കാരന്, ചീരാല്‍ സ്വദേശിയായ 23 കാരി, കോളേരി സ്വദേശിയായ 27 കാരന്, മേപ്പാടി സ്വദേശികളായ 10 വയസ്സുള്ള പെണ്‍കുട്ടി, 28 കാരി, അമ്പലവയല്‍ സ്വദേശിയായ 31 കാരന് എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്. ഞായറാഴ്ച്ച 314 പേര് പുതുതായി നിരീക്ഷണത്തിലായി. 246 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3608 ആയി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3483 സാമ്പിളുകളില്‍ 2910 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2843 സാമ്പിളുകള്‍ നെഗറ്റീവും 70 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 568 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. കൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി 5724 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4398 സാമ്പിളുകളില്‍ 4359 എണ്ണം നെഗറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: