മാപ്പിള ലഹളയെ ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷക സമരമായും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ സമരമായും വാഴ്ത്തിപ്പാടാനും താമ്രപത്രവും പെന്‍ഷനും നല്കി ആദരിക്കാനും ഇടതരും വലതരും മത്സരിക്കുകയാണ്. തുര്‍ക്കിയിലെ ഖാലീഫിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയതിനെതിരെ ലോകത്ത് നടന്ന പ്രക്ഷോഭമാണ് ഖിലാഫത്ത്. സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് അകന്നുനില്ക്കുന്ന മുസ്ലീംങ്ങളെക്കൂടി സമരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമോ എന്ന ഗാന്ധിജിയുടെ പരീക്ഷണമായിരുന്നു ഖിലാഫത്തിനുള്ള പിന്തുണ. യഥാര്‍ത്ഥത്തില്‍ മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമപ്രസ്ഥാനമായിരുന്നു. അതിനാലാണ് ഗാന്ധിജിക്ക് പോലും അപലപിക്കേണ്ടിവന്നത്.
കെപിസിസി പ്രസിഡന്റും മാതൃഭൂമി സ്ഥാപക മാനേജിങ് ഡയറക്ടറുമായിരുന്ന കെ. മാധവന് നായര്‍ മലബാര്‍ കലാപം എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതിങ്ങനെയാണ്, ‘ഖിലാഫത്ത് പ്രസ്ഥാനവും അത് സംബന്ധമായി യോഗ്യന്മാരും വിദ്വാന്മാരുമായ മൗലവികള്‍ ചെയ്യുന്ന പ്രസംഗങ്ങളും ഹിന്ദുക്കള്‍ മുഹമ്മദീയര്‍ക്ക് ചെയ്യുന്ന സഹായവും ഏറനാട്ടിലേയും മറ്റും മാപ്പിളമാരുടെ മനസ്സില്‍ ഹിന്ദുക്കളോടുള്ള വൈരം അഥവാ സ്നേഹമില്ലായ്മയെ നശിപ്പിക്കുമെന്ന് ഞങ്ങളില്‍ ചിലര്‍ വിശ്വസിച്ചു. തന്മൂലം മാപ്പിള ലഹളകള്‍ മേലില്‍ ഉണ്ടാകാതെ ഏറനാട്ടിലെ ഹിന്ദുക്കളും മുഹമ്മദീയരും സഹോദര ഭാവത്തില്‍ വര്‍ത്തിക്കാന്‍ സംഗതിയായേക്കുമെന്നും ഞങ്ങളാശിച്ചു. പക്ഷേ പിന്നീടുണ്ടായ കലാപം അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേത് എന്ന പ്രമാണം തെളിയിക്കുകയാണുണ്ടായത്.(പേജ് 53)
1921 ലെ ലഹളയക്ക് മുന്‍പ് 50ല്‍പരം ലഹളകളുണ്ടായിട്ടുണ്ട്. എന്നാല്‍ 1921ലെ ലഹളയാണ് സര്‍വ്വശക്തിയുമെടുത്ത് സംഹാര താണ്ഡവമാടിയത്. ടിപ്പു സുല്‍ത്താനെ മാര്ഗ്ഗദര്ശ്ശിയാക്കിയവര് വഴിയില്‍ കാണുന്ന ഹിന്ദുക്കളെയെല്ലാം കൊല്ലും. ഹിന്ദുക്കളുടെ പുരകളും സാമാനങ്ങളും ചുട്ടു നശിപ്പിക്കും. മരണത്തേക്കാള്‍ ഭേദം മതത്തില്‍ ചേരുകയാണെന്ന് സമ്മതിക്കുന്നവരെ തൊപ്പിയിടീക്കും
(പേജ് 33). ലഹള ആരംഭിച്ചതും നാടെല്ലാം പടര്‍ന്ന് പിടിച്ചതും തിരൂരങ്ങാടി പള്ളി പട്ടാളക്കാര്‍ തകര്‍ത്തെന്ന വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിനോടോ പട്ടാളക്കാരോടോ വിരോധം തോന്നേണ്ടതിന് പകരം മാപ്പിളമാര്‍ ഹിന്ദുക്കളുടെ വീടുകളില്‍ കയറി കൊള്ള നടത്തിയതെന്തിനെന്ന് മാധവന് നായര്‍ തന്നെ ചോദിക്കുന്നു.(പേജ് 88)
ഒരു വര്‍ഷം നീണ്ട ലഹളയില്‍ ഹിന്ദുക്കളെ മതം മാറ്റാനും കൊന്നൊടുക്കാനും സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനും ക്ഷേത്രങ്ങള്‍ തകര്‍ക്കാനുമാണ് ശ്രമിച്ചത്. ലഹള ജന്മിത്വത്തിനെതിരായിരുന്നു എന്നും ധനികരും ദരിദ്രന്മാരും തമ്മിലുള്ള പോരാട്ടമായിരുന്നു എന്നും പറയുമ്പോള്‍ മാപ്പിളമാരില്‍ ധനികരായിരുന്നവര്‍ ഈ കൊള്ളയില്‍ നിന്നും കൊലപാതകങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടു എന്ന് പറയണം.(പേജ്90). ലഹളക്കാര്‍ ആയുധമെടുത്ത് അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസുകാര്‍ പൊന്തയിലും കാട്ടിലും പോയൊളിച്ചു. പോലീസ് സ്റ്റേഷനിലെ ആയുധങ്ങളെല്ലാം ലഹളക്കാരുടെ കൈയിലായി. ഉദ്യോഗസ്ഥന്മാരെ മഷി വെച്ചാല്‍ പോലും കാണാനില്ല (പേജ് 143). പള്ളികളില്‍ നകാരമിടിച്ച്(പെരുമ്പറ) അടുത്ത പ്രദേശങ്ങളിലെ മാപ്പിളമാരെയും വിളിച്ചുകൂട്ടി. മഞ്ചേരി ജയിലില്‍ നിന്നു ലഹളക്കാര്‍ രക്ഷപ്പെടുത്തിയവരില്‍ ഉണ്ടായിരുന്ന രണ്ട് ഹിന്ദുക്കളേയും വാര്ഡന് അച്ചുതന്നായരേയും മതം മാറ്റി(പേജ് 144).
ഹിന്ദുക്കളുടെ ആശ്രിതന്മാരായിരുന്ന മാപ്പിളമാര്‍ ലഹളയോടെ ശത്രുക്കളായി. രാവിലെ പറമ്പില്‍ കൂലിപ്പണി എടുത്തിരുന്നവന്‍ ഉച്ചയ്ക്ക് വേഷവും ഭാവവും മാറി കൊള്ള ചെയ്യാന്‍ വരുമായിരുന്നു. വക്കീല്‍ ഈശ്വരയ്യരുടെ മഠത്തില്‍ രാവിലെ കന്ന് നോക്കിയിരുന്ന മാപ്പിളയാണ് ഉച്ചതിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചാരുകസേരയില്‍ കയറിയിരുന്ന് പണം വയ്ക്കാന്‍ പരുഷസ്വരത്തില്‍ പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകനായിരുന്ന നാരായണന് നായര്‍ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെയാണ് ഭാര്യയോടും കുട്ടികളോടും ഒപ്പം തന്റെ വീട്ടില്‍ അഭയം പ്രാപിച്ചതെന്ന് മാധവന് നായര്‍ സാക്ഷ്യപ്പെടുത്തുന്നു(പേജ് 146).
പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എം.പി. നാരായണ മേനോന്റെ ഭാര്യവീട് പോലും ഒഴിവാക്കിയില്ല എന്ന് പറയുമ്പോള്‍ ലഹള ബ്രിട്ടീഷുകാര്ക്കെതിരെയായിരുന്നില്ല എന്നാണല്ലോ ബോധ്യമാകുന്നത്. കെ.മാധവന് നായരെപോലും മതം മാറാന്‍ നിര്‍ബ്ബന്ധിച്ചു. ഹിന്ദുവെന്നും ഇസ്ലാമെന്നും രണ്ട് മതങ്ങള്‍ വേണ്ടെന്നും ആഗസ്റ്റ് 26ന് മഞ്ചേരി, മലപ്പുറം പ്രദേശങ്ങളിലെ ഹിന്ദുക്കളെ മുസല്മാന്മാരാക്കണമെന്നും തീര്‍ച്ചപ്പെടുത്തി.
മാധവന് നായരേയും ലിസ്റ്റില്‍ പെടുത്തി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഒരനുയായി മാധവന് നായരെ സമീപിച്ച് യു. ഗോപാലമേനോനടക്കമുള്ളവര് ഇസ്ലാം മതത്തില്‍ ചേര്‍ന്നുവെന്നും മാധവന് നായര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. തന്റെ മതം ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നദ്ദേഹം പറഞ്ഞുവത്രേ(പേജ് 166). കെപിസിസി അധ്യക്ഷനായിരുന്ന മനുഷ്യന്റെ അവസ്ഥ ഇതായിരുന്നുവെങ്കില്‍ സാധാരണക്കാരായിരുന്ന ഹിന്ദുവിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ന്യായീകരണ തൊഴിലാളികള്‍ പറഞ്ഞു തരണം. സാള്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കോമന് മേനോന്, ലഹളക്കാരുടെ അക്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ സഹായം ചോദിച്ചപ്പോള്‍ ഇസ്ലാമില്‍ ചേരാനാണ് ആലത്തൂര്‍ പള്ളി മുസഌാര് പറഞ്ഞത്.
തുവ്വൂര്‍ കിണര്‍ കേരളത്തിലെ ഹിന്ദുവിന്റെ മനസ്സിലെ ഉണങ്ങാത്ത മുറിവാണ്. തുവ്വൂര്‍ പ്രദേശത്തെ വീടുകള്‍ മുഴുവന്‍ വളഞ്ഞുപിടിച്ച്, ഉറങ്ങിക്കിടന്ന പുരുഷന്മാരെ കൈകള്‍ ബന്ധിച്ച് പാങ്ങോട് കുന്നിന് ചെരുവില്‍ കൊണ്ട് പോയി വിചാരണയ്ക്ക് ശേഷം കൊല ചെയ്ത് തുവ്വൂര്‍ കിണറ്റിലിട്ട് നിറച്ചത് വാരിയംകുന്നന്റെ നേതൃത്വത്തിലായിരുന്നു. നിരായുധരും നിരപരാധികളുമായ ഹിന്ദുക്കളുടെ ശവശരീരം കൊണ്ട് കിണര്‍ നിറഞ്ഞു. സെപ്തംമ്പര്‍ 24 ലെ ആ സംഭവം കഴിഞ്ഞ് കുറച്ചു മാസത്തിനു ശേഷം തുവ്വുര്കിണറ്റില് ചെന്ന് നോക്കിയപ്പോള്‍ ഇരുപതോളം തലകള്‍ കണ്ടതായി മാധവന് നായര്‍ പറയുന്നു.(പേജ് 202)
പിന്നീട് ലഹളക്കാരെ ന്യായീകരിച്ച ഇഎംഎസിന്റെ കുടുംബം പോലും അന്നു പലായനം ചെയ്തു. ആറ്റുപുറത്തെ നമ്പൂതിരിയും മറ്റും ലഹളക്കാരെ ഭയന്ന് കാട്ടിലൊളിച്ചതും നമ്പൂതിരിയേയും മറ്റും കൊല ചെയ്തതു വാഴപ്പറ്റ ഇല്ലത്ത് ഗോവിന്ദന് എമ്പ്രാന്തിരി വിവരിച്ചിട്ടുണ്ട്. നമ്പൂതിരിയേയും മറ്റും കുളിപ്പിച്ചെടുക്കാന്‍ കൊണ്ടു പോയത്രേ. പുഴവക്കത്ത് കൊണ്ട് പോയി കഴുത്ത് വെട്ടി കൊല്ലുന്നതിന് കുളിപ്പിച്ചെടുക്കുക എന്നാണ് പറഞ്ഞിരുന്നത്. (പേജ് 215) ഇപ്രകാരം നൂറ് കണക്കിനാളുകളെയാണ് കൊല ചെയ്തതും മതം മാറ്റിയതും. ഈ കൂട്ടക്കൊലകളെ ഗാന്ധിജിയും അംബേദ്കറുമടക്കമുള്ള നേതാക്കള്‍ വിമര്ശിച്ചട്ടുണ്ട്. ‘അത് ഹിന്ദു-മുസ്ലിം കലാപമായിരുന്നില്ല, ഉഴുത് മറിക്കലായിരുന്നു. കൊല്ലപ്പെടുകയും, പരിക്കേല്‍ക്കുകയും മതം മാറ്റുകയും ചെയ്ത ഹിന്ദുക്കളുടെ എണ്ണം അറിയില്ല, അത് വളരെ വലുതായിരിക്കു’മെന്നാണ് അംബേദ്കര്‍ പറഞ്ഞത്.
ന്യായീകരണത്തൊഴിലാളികള്‍ വെള്ളപൂശാന്‍ ശ്രമിക്കുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രധാനി. പല കലാപങ്ങളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബാപ്പയോടൊപ്പം നാടുകടത്തപ്പെട്ട കുഞ്ഞഹമ്മദ് ഹാജി മാപ്പിള ലഹളയ്ക്ക് ആറേഴ് കൊല്ലം മുന്‍പാണ് നാട്ടിലേക്ക് വന്നത്. ലഹളയുടെ തലവനായി.
മാപ്പിളലഹളയുടെ ശതാബ്ദിയോടുകൂടി കേരളത്തില്‍ മറ്റ് ചില പരീക്ഷണങ്ങള്‍ കൂടി അരങ്ങേറും. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ഹാലിളക്കം അതിന്റെ സാമ്പിള്‍ ആയിരുന്നു. 21 ല്‍ ഊരിയ വാള് അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന് ആരോടാണവര് വിളിച്ചു പറഞ്ഞത്? മാപ്പിള ലഹളക്കാലത്ത് തൊട്ട് മുമ്പത്തെ നിമിഷം വരെ തന്റെ അന്നദാതാവായിരുന്ന നമ്പൂതിരിയുടെ തലയറുക്കാന്‍ കൂട്ടുനിന്ന മാപ്പിളയെ പോലെ, വോട്ടിന് വേണ്ടി തങ്ങളുടെ എല്ലാ കൊള്ളരുതായ്മയേയും പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രീയക്കാരേയും ഇവര്‍ കൈയൊഴിയും. വരുന്ന തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചുകഴിഞ്ഞു. ഇന്നലെ വരെ തിരശ്ശീലയ്ക്ക് പിന്നില്‍ ലീഗും പിഡിപിയും, എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും സമസ്തയുമൊക്കെ നടത്തിയിരുന്ന ബാന്ധവം മറനീക്കി പുറത്തു വരാന്‍ പോകുന്നു.
ഇവരൊക്കെ ചേര്‍ന്ന മുസ്ലിം കോണ്ഫെഡറേഷനുവേണ്ടിയുള്ള നീക്കമാണു നടക്കുന്നത്. അടുത്ത തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രചരിപ്പിക്കുന്നത് പോലെ ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അങ്ങനെ വന്നാല്‍, തൃശൂര്‍ മുതല്‍ വടക്കോട്ട് പരമാവധി സീറ്റു കൈവശപ്പെടുത്തി ഭരണത്തിന്റെ അമരത്തെത്തുകയാണ് ലക്ഷ്യം. മലപ്പുറം മുതല്‍ വടക്കോട്ട് കോയമ്പത്തൂരും മംഗലാപുരവും ചേര്‍ത്തു മലബാര്‍ സംസ്ഥാനം അഥവാ മാപ്പിളസ്ഥാന് സ്വപ്നം കണ്ട് പണി തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: