മാഡ്രിഡ്: സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയുടെ ഇരട്ട ഗോളില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്ജ്വല വിജയം. ലാ ലിഗയില്‍ അവര്‍ മടക്കമില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക് മയോര്‍ക്കയെ മറികടന്നു. ലാ ലിഗയില്‍ അത്ലറ്റിക്കോ തോല്‍വി അറിയാത്ത തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരമാണിത്.
ഈ വിജയത്തോടെ 34 മത്സരങ്ങളില്‍ 62 പോയിന്റുമായി അത്ലറ്റിക്കോ മൂന്നാം സ്ഥാനത്ത്് തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചുവരാനുള്ള അത്ലറ്റിക്കോയുടെ സാധ്യതയും വര്‍ധിച്ചു. നാലാം സ്ഥാനത്തുള്ള സെവിയ അത്ലറ്റിക്കോയേക്കാള് അഞ്ചു പോയിന്റിന് പിന്നിലാണ്. ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.
മൊറാട്ടയാണ് ആദ്യ ഗോള്‍ നേടിയത്. ഇരുപത്തിയൊമ്പതാം മിനിറ്റില്‍ മൊറാട്ടയെ മയോര്‍ക്ക പ്രതിരോധ താരം അലക്സസാണ്ടര് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. മൊറാറ്റ തന്നെ പെനാല്‍റ്റി കിക്കെടുത്തു. പക്ഷെ മയോര്ക്ക് ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ പെനാല്‍റ്റി ഏരിയയിലേക്ക്് മയോര്‍ക്ക പ്രതിരോധ താരം അതിക്രമിച്ചുകയറിയതിനാല് റഫറി
വീണ്ടും പെനാല്‍റ്റി അനുവദിച്ചു. ഇത്തവണ പിഴയ്്ക്കാത്ത ഷോട്ടില്‍ മൊറാറ്റ ലക്ഷ്യം കണ്ടു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് മൊറാറ്റ രണ്ടാം ഗോളും നേടി. മാര്‍ക്കോസ് ലോറന്റെ നല്കിയ പാസ് മൊറാറ്റ ഗോളാക്കുകയായിരുന്നു. ഏഴുപത്തിയാറാം മിനിറ്റില്‍ കോകേ അത്ലറ്റിക്കോയുടെ മൂന്നാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: