അട്ടപ്പാടി: ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിന് സമീപം അവശനിലയിലായ കുട്ടിക്കൊമ്പനെ കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭാഗത്താണ് ആന കിടക്കുന്നത്. ഇന്നലെ രാവിലെയാണ് അവശനിലയിലായ ആനയെ വനംവകുപ്പ് കണ്ടെത്തിയത്. ആനയുടെ മുഖത്തും താടിയിലും നീരുള്ളതായി സംശയിക്കുന്നു.
കഴിഞ്ഞ മൂന്നുദിവസമായി കുട്ടിക്കൊമ്പന് തീറ്റയെടുത്തിട്ടില്ല. വൈദ്യുതി വേലിയില്‍ നിന്നോ മറ്റോ ഷോക്കേറ്റതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. റെയിഞ്ച് ഓഫീസര്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പുജീവനക്കാരും, ആര്‍ആര്‍ടിയും ആനയെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: