കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും വന്നവരാണെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു. ജൂണ്‍ 20ന് ദുബൈയില്‍ നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്‍കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 14ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും പരിയാരത്തും ചികിത്സയിലുള്ള ജൂണ്‍ 27ന് ബാംഗളൂരുവില്‍ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 31 പേര് രോഗമുക്തരായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുവൈത്തില്‍ നിന്നെത്തി മെയ് 28ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച 31 വയസ്സുളള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച 43 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച 18 വയസ്സുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച 36 വയസ്സുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച 38 വയസ്സുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച 58 വയസ്സുളള മംഗല്പാടി സ്വദേശി, ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച 68 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച 49, 45 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, ദുബായില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള ചെറൂവത്തൂര് പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 12ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുളള മംഗല്പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുളള ചെറൂവത്തൂര് പഞ്ചായത്ത് സ്വദേശി, ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി, 39 വയസ്സുളള ബളാല്‍ പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച 51 വയസ്സുളള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കും ഉദയഗിരി സിഎഫ്എല്‍ടിസി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുളള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 51 വയസ്സുളള കാസര്‍കോട് നഗരസാ സ്വദേശി, മെയ് 31ന് രോഗം സ്ഥിരീകരിച്ച 59 വയസ്സുളള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 60 വയസ്സുളള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ചെന്നൈയില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച 20 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 25ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച 65 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ഖത്തറില്‍ നിന്നെത്തി മെയ് 28ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ മൂന്നു വയസുള്ള പെണ്‍കുട്ടി, കുവൈത്തില്‍ നിന്നെത്തി മെയ് 24ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 21 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ദോഹയില്‍ നിന്നെത്തി മെയ് 19ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള മധൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: