മട്ടാഞ്ചേരി: കൊറോണ രോഗ പ്രതിരോധത്തിലെ കണ്ടെയ്ന്മെന്റ് സോണ്‍ തീരുമാനം ജനരോഷത്തിനിടയാക്കുന്നു. പശ്ചിമകൊച്ചിയിലെ വെളി, തോപ്പുംപടി എന്നിവിടങ്ങളെ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കിയ പ്രഖ്യാപനം അശാസ്ത്രീയമാണന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
രോഗിയുടെ സഞ്ചാര മാര്‍ഗം ഒഴിവാക്കി രോഗിയുടെ വീട് കേന്ദ്രമാക്കിയാണ് ഫോര്‍ട്ടുകൊച്ചി വെളി ഡിവിഷനെ നിയന്ത്രണ മേഖലയാക്കിയത്. എറണാകുളത്ത് നിന്ന് രോഗ സാധ്യതയുണ്ടായ തോപ്പുംപടിയിലെ കുടുംബത്തിന്റെ പോസിറ്റീവ് ഫലത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിക്കുകപ്പോലും ചെയ്യാത്ത മേഖലയുമുള്പ്പെടുത്തിയാണ് നിയന്ത്രണ മേഖല പ്രഖ്യാപിച്ചതെന്നാണ് ആക്ഷേപം.
മട്ടാഞ്ചേരിയിലെ കൊറോണ മരണത്തെ തുടര്‍ന്നുള്ള ഹോട്ട് സ്പോട്ട് പ്രഖ്യാപനവും വിവാദത്തിലായിരുന്നു. പ്രധാന റോഡുകളുള്പ്പെടുന്ന നിയന്ത്രണ മേഖലകള്‍ അടച്ചു പൂട്ടിയതോടെ വന്ന ഗതാഗത മാറ്റങ്ങള്‍ ചെറു റോഡുകളില്‍ വാഹന തടസങ്ങള്ക്കുമിടയാക്കിയിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശ പ്രകാരമാണ് തീരുമാമെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: