തിരുവനന്തപുരം: കൊച്ചി മഹാരാജാസ് കോളേജില്‍ ഇസ്ലാമിക മത തീവ്രവാദികളുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ഓര്‍മദിനത്തില്‍ വെമ്പായത്ത് കൊലവിളിയും അക്രമവുമായി തീവ്രവാദ സംഘടന എസ്ഡിപിഐ . ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് വെമ്പായം ജംഗ്ഷനില്‍ എസ്ഡിപിഐ സംഘം കൊലവിളി നടത്തിയത്. ഇതിനിടയില്‍ സിഐടിയു പ്രവര്ത്തകന് സുരേഷിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും എസ്ഡിപിഐ സംഘം ആക്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ മാണിക്കല്‍ മേഖല പ്രസിഡന്റ് അല്‍ത്താജ് (26) നെ വളഞ്ഞിട്ട് മര്‍ദിച്ചു. തങ്ങളെ എതിര്‍ക്കുന്നവരെ അഭിമന്യുവിനെ കുത്തിക്കൊന്ന പോലെ ഇല്ലാതാക്കുമെന്നും തീവ്രവാദി സംഘം കൊലവിളി നടത്തി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് എസ്ഡിപിഐ ഡിവൈഎഫ്ഐ വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയവരാണ് ഇടതുമുന്നണി.
വെമ്പായം ജംഗ്ഷനില്‍ രണ്ട് ഇരുചക്ര വാഹനങ്ങളില്‍ വന്ന വ്യക്തികള്‍ തമ്മില്‍ ആണ് ആദ്യം വാക്കേറ്റം ഉണ്ടായത് . തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘര്‍ഷം നടന്നു.രണ്ട് പേരും രണ്ട് പാര്‍ട്ടിയിലെ പ്രവര്‍ത്തകരായിരുന്നു. മര്‍ദനമേറ്റ രണ്ട് പേരും കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിയപ്പോള്‍ സംഘര്‍ഷം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ എസ്ഡിപിഐ ,ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: