കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര് വിദേശത്തു നിന്നു വന്നവരും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു.
വിദേശത്ത് ജൂണ്‍ 24ന് ഖത്തറില്‍ നിന്നെത്തിയ 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 19ന് ഒമാനില്‍ നിന്നെത്തിയ 27 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14ന് കുവൈത്തില്‍ നിന്നെത്തിയ 51 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 24ന് കുവൈത്തില്‍ നിന്നെത്തിയ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ്‍ 12ന് കുവൈത്തില്‍ നിന്നെത്തിയ 35 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ 17ന് ഷാര്‍ജയില്‍ നിന്നെത്തിയ 58 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നായി ജൂണ്‍ 26ന് മംഗലാപുരത്ത് നിന്നെത്തിയ 39 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14ന് യു പിയില്‍ നിന്ന് ട്രെയിനില്‍ വന്ന 30 വയസ്സുളള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ വന്ന 45 വയസുള്ള എന്മകജെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 67 വയസുള്ള ചെമ്മനാട് സ്വദേശിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 27ന് രോഗം സ്ഥിരീകരിച്ച 56 കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും യു.എ.ഈ യില്‍ നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്ക് കോവിഡ് നെഗറ്റീവായി.
കൂടാതെ പടന്നക്കാട് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ അഞ്ച് ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, 33 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള വലിയപമ്പ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കുവൈത്തില്‍ നിന്നെത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6783 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 418 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 541 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 376 പേരുടെ സാമ്പിളുകല്‍ പരിേശാധനയ്ക്ക് അയച്ചു. 578 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: