കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് വന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലാം മൈലിലെ ഇ.കെ. നായനാര്‍ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി വിവരം കിട്ടിയത്.
മൂന്നു ദിവസം മുമ്പാണ് ഇന്ദിരാനഗര്‍ പൊടിപ്പള്ളം സ്വദേശിയായ 50 കാരന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ന്യൂമോണിയ ലക്ഷണം കണ്ടതിനാല്‍ അന്നു തന്നെ നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തൊട്ടുപിന്നാലെ സ്രവം പരിശോധിക്കുകയും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും നഴ്സുമാരും ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: