കോട്ടയം: ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നതും വ്യാജ രേഖ നിര്‍മ്മിച്ച് ബിലീവേഴ്സ് ചര്‍ച്ചിനു കൈമാറ്റം ചെയ്തതുമായ ഭൂമി സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ഭൂമി നിരുപാധികം ഏറ്റെടുത്ത് ഭൂമിയിലുള്ള സര്‍ക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കണമെന്നും കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
തിരുവിതാംകൂറിലെ ഇടവക അവകാശ നിയമപ്രകാരം വഞ്ഞിപ്പുഴ മഠത്തിനു സ്വതന്ത്ര അവകാശമായി ലഭിച്ച ഭൂമി വ്യാജ ആധാരത്തിലൂടെ ഹാരിസണ്‍ ഗ്രൂപ്പ് സ്വന്തം പേരിലാക്കിയതാണെന്നും ആരോപിച്ചു. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് നിരുപാധികം ഏറ്റെടുക്കുക, ദേവസ്വം ഭൂമി ദേവസ്വത്തിനു നല്‍കുക, സംസ് സ്ഥാനത്തെ ഭൂരഹിതര്‍ക്ക് പാര്‍പ്പിടത്തിനും കൃഷിക്കും ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെയും ഭൂ അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പണം കെട്ടി വച്ച് ഏറ്റെടുക്കാനുള്ള തീരുമാനം നിലവിലുള്ള കേസുകളെ സാരമായി ബാധിക്കുമെന്ന് ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി മുഖ്യ പ്രഭാഷണത്തിലൂടെ ആരോപിച്ചു. കളക്ട്രേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി, എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം.സത്യശീലന്, ഭാരതീയ വേലന്‍ മഹാസഭ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.എന്‍.ചന്ദ്രശേഖരന്, പരിസ്ഥതി പ്രവര്ത്തകന് കെ.ഗുപ്തന്, ഹിന്ദു ഐക്യവേദി സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി സി. ബാബു, സെക്രട്ടറി വി.ശുശികുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി, ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, ഭൂ അവകാശ സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ വി.സി.അജികുമാര്‍, ജി.സജീവ് കുമാര്‍,സി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: