ശ്രീനഗര്‍ : ജമ്മുകശ്മീര്‍ സോപോറില്‍ ഭീകരരുടെ കയ്യില്‍ നിന്നും അതി സാഹസികമായി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തി സൈന്യം. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിനിടയിലാണ് സിആര്‍പിഎഫ് ജവാന്മാര് കുരുന്നിനെ തോക്കിന് മുനയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള സൊപോറില്‍ പെട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. ബാഷിര്‍ അറമ്മദ് എന്ന ഇയാളുടെ ചെറുമകനായ മൂന്ന് വയസ്സുകാരനെയാണ് ജീവന് പോലും പണയം വെച്ച് സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
മൂന്ന് വയസ്സുകാരനുമായി വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ബാഷിറിന് വെടിയേറ്റത്. മരണമടഞ്ഞ ഇയാളുടെ സമീപത്തിരുന്ന് നിലവിളിക്കുകയായിരുന്ന കുഞ്ഞിനെ സ്ഥലത്തെത്തിയ സൈന്യം ഭീകരരുടെ വെടിയേല്‍ക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം ഭീകരുടെ ആക്രമണത്തിന്് മുന്നില്‍ നിന്ന് കുട്ടിയെയും ബാഷിര്‍ അറമ്മദിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു സൈനികന് വീരമ്യത്യുവരിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ മാസം മാത്രം 48 ഭീകരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: