തൊടുപുഴ: വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിലെ വോട്ടറല്ലാത്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ച് സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ണപ്പുറം പഞ്ചായത്ത് ആഫീസിന് മുന്പില് ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.
ധര്‍ണ്ണ സമരം ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.കെ. സനല്‍കുമാര്‍ ബിജെപി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അജേഷ് പി.എസ്, ബാബു, സജീവന്, ഇ.കെ. രാജന് ഒ.പി. ചന്ദ്രന്, അനുരാജ്, അരുണ്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: