കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാതെയിരുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് വിഭാഗം പുറത്തായതോടെ യു.ഡി.എഫ് ജോസഫ് പക്ഷം കരുത്തനായി. ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കാതെയിരുന്നതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
എട്ട് മാസം ജോസ് വിഭാഗത്തിനും ആറ് മാസം ജോസഫ് പക്ഷത്തിനുമാണെന്നാണ് ധാരണ. എന്നാല്‍ ഇതനുസരിച്ച് മൂന്ന് മാസം മുമ്പ് ജോസ ്വിഭാഗത്തിന്റെ കാലാവധി കഴിഞ്ഞെന്നാണ് ജോസഫ് പക്ഷം പറയുന്നത്.എന്നാല്‍ അത്തരത്തിലുളള ഒരു ധാരണയില്ലെന്നും പ്രസിഡന്റ് സ്ഥാനം വിട്ട് കൊടുക്കില്ലെന്നും ജോസ് പക്ഷം വാദിച്ചു.ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് ജോസ് പക്ഷത്തിന് യുഡിഎഫിന് പുറത്തേക്കുള്ള വഴി തുറന്നത്.
ഇതിനിടെയില്‍ യുഡിഎഫില്‍ നിന്ന് പുറത്തായാല്‍ എല്‍ഡിഎഫില്‍ ചേക്കേറാന്‍ ജോസ് പക്ഷം ശ്രമിക്കുന്നതായ വിവരങ്ങളും പുറത്ത് വന്നു. ജോസ് പക്ഷത്തെ പുറത്താക്കിയാലും യുഡിഎഫിന് കാര്യമായ ക്ഷീണം സംഭവിക്കില്ലെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അണികളില്‍ നല്ലൊരു ശതാമനവും ജോസഫ് പക്ഷത്തിനൊപ്പമാണെന്നാണ് നേതൃത്വം പറയുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും വിട്ട് വീഴ്ച ചെയ്യാതെയിരുന്ന ജോസ് വിഭാഗം നടപടി ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: