കോഴിക്കോട്: കക്കയത്തിന്റെ വിനോദസഞ്ചാരമേഖലയിലെ മുന്നേറ്റവും വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇല്ലിത്തോട്ടം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു നിര്‍ദ്ദേശം നല്കി. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇല്ലിത്തോട്ടം പദ്ധതി സംബന്ധിച്ച വിവരങ്ങളും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളും അധികൃതര്‍ വിശദീകരിച്ചു. മൂന്ന് കോടി രൂപയുടെ വിശദമായ രൂപരേഖയാണ് പദ്ധതിക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ടോയ്ലറ്റ്, സിറ്റിങ് ബെഞ്ച് തുടങ്ങിയവയുടെ നിര്‍മ്മാണം എംഎല്‍എ ഫണ്ടിലും പാത്ത്വേ നിര്‍മ്മാണം എന്‍ആര്‍ഇജിഎസ് ഫണ്ടിലും ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. റസ്റ്റോറന്റ്, വര്‍ക്ക്ഷോപ്പ്, നടപ്പാതകള്‍, ക്രാഫ്റ്റ് ഷോപ്പ് എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളാണ് ഇല്ലിത്തോട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍മ്മിതി കേന്ദ്രക്കാണ് നിര്‍മാണ ചുമതല.
പുരുഷന് കടലുണ്ടി എംഎല്‍എ, ഡിടിപിസി സെക്രട്ടറി ബീന, എക്സിക്യുട്ടിവ് എഞ്ചിനിയര്‍ എം.കെ. മനോജ്, പ്രോജക്ട് മാനേജര്‍ കെ. മനോജ്, കെ.കെ. ഉണ്ണികൃഷ്ണന്, വി.ആര്. ഗാധ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: