ശ്രികാര്യം: പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ ജനങ്ങള്‍ക്ക് ഉടന്‍ തുറന്ന് നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിന്റെ നേതൃത്വത്തില്‍ ശ്രീകാര്യം ഏര്യാ കമ്മിറ്റി പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2.38 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രി രാഷ്ട്രിയ അനിശ്ചിതത്വം കാരണമാണ് അടഞ്ഞ് കിടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ആരുടെ കുട്ടിയാണ് ഹോസ്പിറ്റല്‍ എന്ന് മത്സരിക്കുമ്പോള്‍ പാവം ജനങ്ങളാണ് നട്ടം തിരിയുന്നത് എന്ന കാര്യം അധികാരികള്‍ ഓര്‍ക്കണമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പാങ്ങപ്പാറ ആശുപത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ട്രെയിനിംഗ് സെന്ററില്‍ നിന്നും താലൂക്ക് നിലവാരത്തില്‍ ഉയര്‍ത്തുവാന്‍ വേണ്ട നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും വി.വി.രാജേഷ് ആവശ്യപ്പെട്ടു.
ഉപവാസ സമരത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്.എസ് രാജീവ്, ജില്ലാ സെക്രട്ടറിമാരായ സജിത്ത് കുമാര്‍, സുനിചന്ദ്രന്‍, ചെമ്പഴന്തിഉദയന്, പൂന്തുറ സണ്ണി, ഏരിയാ പ്രസിഡന്റ്സുരേഷ് എന്നിവര്‍ സംസാരിച്ചു. സമാപനം ബിജെപി സംസ്ഥാന ട്രഷറര്‍ ജെ.ആര് പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ ചെറുവയ്ക്കല്‍ ജയന്, ബാലു നായര്‍, കഴക്കൂട്ടം ശ്രീകുമാര്‍ ശ്രീകണ്ഠന്, അനൂപ് പ്രവീണ്‍, ഷാജു, ജ്യോതിഷ് എന്നിവര്‍ ഉപവാസ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: