കണ്ണൂര്‍: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് സിപിഎം വനിത നേതാവ് വാര്‍ധക്യ പെന്ഷന് തട്ടിപ്പ് നടത്തി.പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സഹോദരിപുത്രിയുമായ സ്വപ്നക്കെതിരെയാണ് പരാതി. മരിച്ച കൗസു തൊട്ടത്താന്റെ കുടുംബമാണ് സ്വപ്നക്കെതിരെ പരാതി നല്‍കിയത്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സ്വപ്ന തട്ടിയെടുക്കുകയായിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് സ്വപനയെ സസ്പെന്‍ഡ് ചെയ്തു. അതേസമയം പരാതി നല്കി രണ്ടു ദിവസമായിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
തളര്‍വാതം വന്ന് ഏഴു വര്‍ഷമായി കിടപ്പിലായിരുന്ന കൗസു കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് മരിച്ചത്. മരിച്ച വിവരം മാര്‍ച്ച് 20ന് മക്കള്‍ പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു.കൗസുവിന്റെ മകളുടെ ഭര്‍ത്താവ് പെന്ഷന് വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ പോയിരുന്നു. പെന്ഷന് വാങ്ങാന്‍ പോയപ്പോള്‍ അമ്മയുടെ പേര് വിളിച്ചിരുന്നെന്നും എന്നാല്‍ അമ്മ മരിച്ചു പോയെന്ന് അറിയിക്കുകയുമായിരുന്നെന്ന് മകളുടെ ഭര്‍ത്താവ് കടുമ്പേരി ഗോപി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അത് മാറ്റിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പണം തങ്ങള്‍ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു. നെല്‍കൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങള്‍ പോയത് എന്നാണ് സ്വപ്നയുടെ ഭര്‍ത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം.
മന്ത്രി കെ കെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ നേതാവുമായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയില്‍ പൊലീസ് എഫ്ഐആര്‍ പോലും ഇടാത്തതെന്ന് കുടുംബം ആരോപിക്കുന്നു. സമാനമായ രീതിയില്‍ ഇതേ വാര്‍ഡിലെ കുഞ്ഞിരാമന് എന്നയാള്‍ മരിച്ചതിന് ശേഷവും വന്ന പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. പായം പഞ്ചായത്തില്‍ 5 കൊല്ലത്തിനിടെ മരിച്ച പെന്ഷന് അര്‍ഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. പലരീതിയിലും പെന്ഷന് തട്ടിയെടുക്കുന്നത് സിപിഎം പതിവാക്കിയെന്ന് പലതവണ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: