വടകര: സക്ഷമ വടകര താലൂക്ക് സമിതി വടകര നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭയിലെ ജീവനക്കാര്‍ക്കും മാസ്ക്കുകള്‍ നല്കി. സക്ഷമ മേഖലാ സംഘടനാ സെക്രട്ടറി പി.പി. മോഹന്‍ദാസില്‍ നിന്നും നഗരസഭാ ചെയര്മാന് കെ. ശ്രീധരന് മാസ്ക്കുകള്‍ ഏറ്റുവാങ്ങി. ബിജെപി മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ പി.പി. വ്യാസന്, വിജീഷ് പതിയാരക്കര, രമ്യ കുരിയാടി, വി.ടി. വിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വടകര സബ് ജയിലില്‍ നിന്നും വടകര താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോട്ടണ്‍ മാസ്ക്കുകള്‍ തയ്യാറാക്കി നല്കി. ജയില്‍ സൂപ്രണ്ട് ഇ.വി. ജിജേഷ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവന് മാസ്ക്കുകള്‍ കൈമാറി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ.പി. മണി, കെ.പി. ബാബു എന്നിവരും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ എ.കെ. സുബിന് ലാല്‍, സി. മോഹന്‍, കെ. മനു എന്നിവരും പങ്കെടുത്തു.
ഉള്ളിയേരി: സിവി സ്പോര്‍ട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ മാസ്ക് വിതരണം ചെയ്തു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. പ്രബീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ഹരികേഷ് തമ്പി സംസാരിച്ചു.
കോഴിക്കോട്: കാട്ടുവയല്‍ ഡോ. അംബേദ്ക്കര്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിന് ജില്ലയിലെ സമൂഹിക സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ സാനിറ്റൈസറും മാസ്ക്കും നല്കി. സതീഷ് പാറന്നൂര്‍, നിധീഷ് മൂഴിക്കല്‍, എം.സി. ശിവദാസന്‍, പി. ജയസുധ, സിദ്ധാര്ത്ഥന് വെസ്റ്റ്ഹില്‍, കെ.ആര്. സുരാഗ് സിംഹന്, സന്ദീപ്, ലെനില, ശ്രീജിത്ത് കുരുവട്ടൂര്‍, എം. ശര്‍മ്മിള എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: