മേലാറ്റൂര്‍: പെരിന്തല്‍മണ്ണ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബുള്ളറ്റില്‍ നിന്ന് വീണുകിട്ടിയ പണവും, മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് ഉടമക്ക് തിരികെ നല്‍കി പെട്രോള്‍ പമ്പ് ജീവനക്കാരനായ അബ്ദുല്‍ അസീസ് മാതൃകയായി.
ഇന്നലെ രാവിലെ ആറരയോടെ സൂപ്പര്‍ജെറ്റ് പെട്രോള്‍ പമ്പിലെ ജീവനക്കാരനായ അസീസ് ജോലിക്ക് വരുമ്പോഴാണ് ബുള്ളറ്റില്‍ പാണ്ടിക്കാട് ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയുടെ പണമടങ്ങിയ ബാഗ് റോഡില്‍ വീഴുന്നത് കണ്ടത്.
ബൈക്ക് യാത്രികനെ അസീസ് വിളിച്ചെങ്കിലും അദ്ദേഹം കേട്ടില്ല തുടര്‍ന്ന് ബാഗ് മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാഗ് പോലീസ് പരിശോധിച്ചപ്പോള്‍ അമ്പതിനായിരം രൂപയും, മൊബൈല്‍ ഫോണ്‍ ലഭിക്കുകയും ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അട്ടപ്പാടി സ്വദേശി അബ്ദുല്‍ ഹമീദ് എന്നയാളുടെതാണെന്ന് കണ്ടെത്തുകയും ചെയ്തു. എസ്‌ഐ മത്തായി, എസ്‌സിപിഒ ഫക്രുദ്ധീന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അബ്ദുല്‍ അസീസ് ബാഗ് ഉടമസ്ഥന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: