ഡെലവെയര്‍ : ഡെലവെയര്‍ ഹിന്ദു ക്ഷേത്രത്തില്‍ 25 അടി ഉയരവും, 45 ടണ്‍ ഭാരവുമുള്ള ഹനുമാന് വിഗ്രഹം സ്ഥാപിച്ചു. ഹനുമാന് പ്രതിഷ്ഠോല്സവത്തോടനുബന്ധിച്ചു പത്തു ദിവസത്തെ ചടങ്ങുകള്‍ക്കുശേഷമാണ് വിഗ്രഹ സ്ഥാപനം ഉണ്ടായത്.അമേരിക്കയിലെ അമ്പലങ്ങളില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ വിഗ്രഹമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഒരൊറ്റ ഗ്രെനൈറ്റ് റോക്കില്‍ പന്ത്രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒരു വര്‍ഷമാണ് വിഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ എടുത്ത സമയം. 100,000 ഡോളറാണ് ചെലവ്.. തെലുങ്കാന വാറങ്കലില്‍ നിന്നും കപ്പല്‍ മുഖേനെയാണ് ഡെലവെയറില്‍ എത്തിച്ചത്.
വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിലും പൂജാ കര്‍മ്മങ്ങളിലും ഭക്തി പുരസരമാണ് ഭക്തര്‍ പങ്കെടുത്തത്. പ്രതിഷ്ഠാചടങ്ങുകളില്‍ സെനറ്റര്‍ ക്രിസ് കൂണ്‍സ്, സെനറ്റര്‍ ലോറ സ്റ്റര്‍ജിയന്‍, ഡെലവെയര്‍ ലഫ് ഗവര്‍ണര്‍ ബെഥനിഹാള്, സംസ്ഥാന പ്രതിനിധി ക്രിസ്റ്റ ഗ്രിഫിറ്റി തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: