തിരുവനന്തപുരം: അസാന്മാര്ഗികളുടേയും ഗുണ്ടകളുടേയും കൂട്ടായ്മയായി ഡിവൈഎഫ്ഐ മാറിയതിനാല്‍ ജനങ്ങള്‍ അകറ്റി നിര്‍ത്തിയത് മറിടക്കാന്‍ കൊവിഡ് മഹാമാരിയെ മാര്‍ഗ്ഗമാക്കുന്നു. മഹാമാരിയെ നേരിടാനുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ കുട്ടി സഖാക്കളെ വീടുകളില്‍ സമ്പര്‍ക്കത്തിനു വിടും. ആശാവര്‍ക്കര്‍മാര്‍, സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നീ പേരുകളിലാകും സിപിഎം സഖാക്കള്‍ വീടുകളിലെത്തുക.
ഡിഫി യെ ജനവിരുദ്ധമായത് മറികടക്കാന്‍ രക്തദാനം, ആശുപത്രികളില്‍ പൊതി വിതരണം തുടങ്ങിയ പരിപാടികള്‍ പയറ്റിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കുടുംബത്തില്‍ പിറന്നവര്‍ ഡിഫിയില്‍ അംഗത്വമെടുക്കാന്‍ മടിച്ചു. ഡിഫിക്കാരെന്നു പറഞ്ഞാല്‍ കുടുംബത്തില്‍ കയറ്റാനും പലരും മടിച്ചു. അക്രമ സമരം നടത്തി ശ്ര്ദ്ധ നേടാനും കഴിഞ്ഞില്ല. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ എന്ന പുതിയ സംവിധാനം കൊണ്ടു വന്നത്.
26,475 ആശാ വര്‍ക്കര്‍മാര്‍, 27,0267 കുടുംബശ്രീ പ്രവര്‍ത്തകര്‍, 14,200 സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകര്‍, 33,119 അംഗനവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 3,44,061 സന്നദ്ധപ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. എല്ലാവരേയും തന്നെ പാര്‍ട്ടി തെരഞ്ഞെടുത്തവര്‍.
സംസ്ഥാനത്തെ ഏകദേശം 1,54,858 പാവപ്പെട്ട കുടുംബങ്ങളിലായി അറുപതു വയസ്സിനു മുകളിലുള്ള 1,14,719 പേര് ഉണ്ട്. അഞ്ചുദിവസത്തിലൊരിക്കല്‍ അത്തരം ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ അവര്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ത്വരിതപ്പെടുത്തുന്നതിനും പഞ്ചായത്ത് തലം മുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വരെയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പോലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്മകള്‍, സര്‍ക്കാരേതിര സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും.
വീടുകളില്‍ ഐസൊലേഷന്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി ഭവന സന്ദര്‍ശനമ നടത്തും. എല്ലാ രോഗികള്‍ക്കും ഒരുമാസത്തേക്കുള്ള പകര്ച്ചേതിര രോഗങ്ങളുടെ മരുന്നുകളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: