കൊല്ലം: യുവമോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎസ്സി ജില്ലാ ഓഫീസിന് മുന്നില്‍ ഉപവാസസമരം സംഘടിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വി.എസ്. ജിതിന്‍ദേവ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധമാണ് പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജിതിന്‍ദേവ് കുറ്റപ്പെടുത്തി. സഖാക്കളെ തിരുകിക്കയറ്റി സമാന്തരഭരണ സംവിധാനം സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി പി. അഖില്‍, നേതാക്കളായ ബബുല്‍ദേവ്, വി. ധനേഷ്, അനീഷ് ജലാല്‍, നിഖില്‍, ദിനേശ് പ്രദീപ്, വിനീത്, അജിത്ത്, നവീന്‍, പ്രശാന്ത്, ഗോകുല്‍, മണ്ഡലം പ്രസിഡന്റുമാരായ പ്രണവ് താമരക്കുളം, രാഹുല്‍രാജ്, കൃഷ്ണരാജ്, സനല്‍ പെരിനാട്, രാജീവ്, ശംഭു കരുനാഗപ്പള്ളി, അഖില്‍ ശാസ്താംകോട്ട എന്നിവര്‍ നേതൃത്വം നല്കി. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഭിവാദ്യവും അര്‍പ്പിച്ചു.
പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിന്‍വാതില്‍ നിയമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: