കൊല്ലം: ഭൂമിയില്ല, വീടില്ല, റേഷന്‍ കാര്‍ഡ് ഇല്ല, യാതൊരുവിധ സര്‍ക്കാര്‍ രേഖകളും ഇവര്‍ക്കില്ല. മൂന്നംഗ കുടുംബം അന്തിയുറങ്ങുന്നത് പൊളിഞ്ഞു വീഴാറായ വാടകവീട്ടില്‍. 65 വയസ്സുള്ള ശാരദയും മകളും എട്ടാം ക്ലാസില്‍ പഠിക്കുന്ന ചെറുമകളുമാണ് നിത്യവൃത്തിക്കുപോലും മാര്‍ഗമില്ലാതെ ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ കഴിയുന്നത്.
ശാരദയുടെ മകള്‍ ജയലക്ഷ്മി വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. അടുത്തിടെ അപകടത്തിലുïായ പരിക്കുമൂലം ഇപ്പോള്‍ ഇവര്‍ക്ക് ജോലിക്കും പോകാനാകുന്നില്ല. പട്ടിണിയിലായ കുടുംബം ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ദിവസം തള്ളിനീക്കുന്നത്.
ഫീസ് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ചെറുമകള്‍ ലക്ഷ്മിദേവിയുടെ ട്യൂഷന് പഠനം ഏഴാം ക്ലാസില്‍ നിര്‍ത്തിയെങ്കിലും പ്രദേശത്തെ പൊതു പ്രവര്‍ത്തകരുടെ സഹായത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇപ്പോള്‍ എട്ടാം ക്ലാസിലാണ്. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതും നാട്ടുകാരാണ്.
ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ നിന്നും കണക്ഷന് എടുത്താണ് ഇവര്‍ ഉപയോഗിക്കുന്നത്. പട്ടികജാതി കുടുംബമായ ഇവര്‍ക്ക് അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ കയ്യില്‍ സര്‍ക്കാര്‍ രേഖകളില്ല. രണ്ട് പെണ്‍കുട്ടികള്‍ ഉള്ള ശാരദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. കുരീപ്പുഴയില്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന ഇവര്‍ ചണ്ടിഡിപ്പോക്ക് സ്ഥലമെടുത്തപ്പോള്‍ കുടിയിറക്കപ്പെട്ടവരാണ്. ഇവര്‍ക്കു കിട്ടിയ ചെറിയ തുക ഉപയോഗിച്ച് ഇളയ മകളുടെ കല്യാണം നടത്തി. ഇതിനിടയില്‍ മൂത്തമകളെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു.
കൈക്കുഞ്ഞുമായി എത്തിയ മൂത്തമകളെ സംരക്ഷിച്ചു വാടക വീടുകളില്‍ മാറി മാറി താമസിക്കുകയാണ് ശാരദ. നിലവില്‍ മമ്മൂട്ടില്കടവ് വിവേകാനന്ദ നഗര്‍ 115ല്‍ താമസിക്കുന്ന ഇവര്‍ വാടക കൊടുക്കാന്‍ കഴിയാത്തത് കാരണം കുടിയിറക്കല്‍ ഭീഷണിയിലാണ്. വീടിന് കൊടുത്ത അഡ്വന്‍സ് തുക വാടകയിനത്തില്‍ തീര്‍ന്നു. കയറിക്കിടക്കാന്‍ സ്വന്തമായി സ്ഥലവും വീടും എന്നതുമാത്രമാണ് ഇവരുടെ പ്രാര്‍ഥന. ഒപ്പം ലക്ഷ്മിദേവിക്ക് തുടര്‍പഠനവും നടത്തണം. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ നിര്‍ധനകുടുംബം. ഇന്ത്യന്‍ബാങ്ക് അയത്തില്‍ ശാഖയിലാണ് രാജലക്ഷ്മിക്ക് അക്കൗണ്ട്. നമ്പര്‍: 6579593327. ഐഎഫ്സി കോഡ്: ഐഡിഐബി 000എ175.
പ്രതികരിക്കാൻ ഇവിടെ എഴുതുക: