കാസര്‍കോട്: പെട്രോളിനും ഡീസലിനും ദിവസം തോറും വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാവുക, സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, സ്വകാര്യ ബസ് തൊഴിലാളികളെയും കുടുംബാംഗങ്ങളെയും പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബസ് ആന്റ് ഹെവി മസ്ദൂര്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനമായി ആചരിച്ചു.
അതിന്റെ ഭാഗമായി ബസ് ആന്റ് ഹെവി മസ്ദൂര്‍ സംഘം ബിഎംഎസ് കാസര്‍കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ്ണ സമരം നടത്തി. യൂണിയന് ജില്ല പ്രസിഡന്റ് രതീഷ് മല്ലം അദ്ധ്യഷത വഹിച്ചു. ധര്‍ണ്ണ സമരം ബിഎംഎസ് ജില്ല ട്രഷറര്‍ അനില്‍ ബി നായര്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ല സെക്രട്ടറി കെ.എ.ശ്രീനിവാസന്, മുനിസിപ്പല്‍ സെക്രട്ടറി റിജേഷ് കെ എന്നിവര്‍ സംസാരിച്ചു, രാധാകൃഷ്ണന് കെ. സ്വാഗതവും സുജിത് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: