ബീജിങ് : ഗല്‍വാനിലെ ഇന്ത്യന്‍ ഭൂപ്രദേശത്തിന് മേല്‍ വീണ്ടും അവകാശവാദവുമായി ചൈന. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനയ്ക്കാണ് പരമാധികാരമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അവകാശവാദം മുഴക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും പിന്മാറാന് സോനാതലത്തില് കഴിഞ്ഞ ദിവസം ഇന്ത്യ- ചൈന സൈനിക തലത്തില്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വീണ്ടും അവകാശവാദവുമായി ചൈനിസ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
കൂടാതെ ഗല്‍വാനില്‍ സംഘര്‍ഷം നടന്നത് ചൈനീസ് പ്രദേശത്താണ്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ടെന്നുമാണ് ചൈന അറിയിക്കുകയും ചെയ്തു. അതിനിട ഗല്‍വാനിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതു പ്രകാരം ചൈനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനും പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാഒ സോന്‍കിയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണം. യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടേയും സൗഹൃദ- രാഷ്ട്രങ്ങളുടേയും മുന്നില്‍ ഒരിക്കലും തല കുനിക്കാന്‍ ഇടയാകരുതെന്നും ഇയാള്‍ പലപ്പോഴും പ്രസ്താവന നടത്തിയിരുന്നു.
അതിനിടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയ്ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തി പിന്മാറ്റത്തിന് സൈനിക തലത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങിയത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യമന്ത്രാലയ ഡയറക്ടര്‍ വു ജിയങ്കാവോയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ റഷ്യയില്‍ നടന്ന വിജയദിന റാലിയില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും, ചൈനയുടെ മുതിര്‍ന്ന നേതാവും പങ്കെടുത്തെങ്കിലും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയില്ല.
ചൈനീസ് അതിര്‍ത്തി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിരോധത്തിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇന്ത്യ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ് നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: