കല്‍പ്പറ്റ: കേരളത്തില്‍ പട്ടികവര്‍ഗ്ഗ ഭവനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ശിശു മരണം ആശങ്കാജനകമാണ്. വനവാസി മേഘലകളില്‍ കോടികള്‍ ചിലവഴിക്കുമ്പോഴും മരണനിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷന് അടിയന്തരമായി കോളനികള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ സാഹചര്യം ഒരുക്കണം.
അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. വയനാട് ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന കുരങ്ങ് പനി, ചെള്ള് പനിയും വയനാടന്‍ ജനങ്ങള്‍ക്കിടയില്‍ അശ്വസ്തരാണ്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം.
അതുപോലെ തന്നെ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി പരിഭ്രാന്തി പരത്തുന്നു. മനുഷ്യ ജീവന് പോലും നഷടപ്പെട്ടിട്ടും അവര്‍ക്കുള്ള ആനുകൂല്യം ഇതേവരെ നല്കാന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വനവാസി യുവാവിനെ അക്രമിച്ച നരഭോജിയായ കടുവയെ ഇതേ വരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുവയെ പിടിച്ച് സുരക്ഷിത മേഖലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് പട്ടികവര്‍ഗ്ഗ സംസ്ഥാന അധ്യക്ഷന്‍ മുകുന്ദന് പള്ളിയറ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: