മലപ്പുറം: 25 വര്‍ഷം മുന്‍പ് നടന്ന ഒതായ മനാഫ് കൊലക്കേസിലെ പ്രധാനപ്രതി അറസ്റ്റില്‍. സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ സഹോദരിപുത്രന് മാലങ്ങാടന് ഷെഫീഖ് ആണ് പിടിയിലായത്. യുഎഇയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ ഇയാളെ എടവണ്ണ പോലീസ് പിടികൂടുകയായിരുന്നു.1995 ഏപ്രില്‍ 13- നാണ് എടവണ്ണ ഒതായി അങ്ങാടിയില്‍ പട്ടാപകല്‍ നടുറോഡില്‍ വച്ചു മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. പി.വി. അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തെ പ്രതിയായിരുന്നു. എന്നാല്‍ അന്‍വര്‍ അടക്കം 21 പേരെ കോടതി പിന്നീട് വെറുതെവിട്ടിരുന്നു.
എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് ഇപ്പോള്‍ അറസ്റ്റിലായ ഒന്നാംപ്രതി ഷെഫീഖിന്റെ സഹോദരന് മാലങ്ങാടന് ഷെരീഫ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവര്‍ പലസമയങ്ങളിലായി കോടതിയില്‍ കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: