പാലക്കാട്: ഭാരത സൈനികര്‍ക്ക് നേരെ ചൈന നടത്തിയ അതിക്രമത്തിനെതിരെയും, സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ചൈനയെ പിന്തുണക്കുന്ന സിപിഎമ്മിന്റെ നിലവാരത്തിലേക്ക് കോണ്‍ഗ്രസും തരംതാണതായി പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഒരെതിര്‍പ്പും കൂടാതെ ചൈനക്ക് അടിയറവുവച്ച കോണ്‍ഗ്രസ് ഭാരതത്തിലെ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കുവാന്‍ ശ്രമിക്കുകയാണ്.
ഇന്ത്യയുടെ പരാമധികാരത്തെ ചോദ്യം ചെയ്താല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജില്ലാധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്, പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ജില്ലാ ജന.സെക്രട്ടറി പി. വേണുഗോപാല്‍, സോണല്‍ സെക്രട്ടറി വി. നടേശന്,ജില്ല നേതാക്കളായ പി. ഭാസി, പി. സാബു, കെ. ജി.പ്രദീപ്കുമാ,അഡ്വ. ശാന്ത ദേവി, ഒബിസി മോര്‍ച്ച ജില്ലാധ്യക്ഷന്‍ എ. കെ. ഓമനക്കുട്ടന്, യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്, മഹിളാമോര്‍ച്ച ജില്ലാധ്യക്ഷ പി. സത്യഭാമ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: