കോട്ടയം: കൊറോണയെ തുടര്‍ന്ന് കായല്‍ ടൂറിസം തകര്‍ന്നóതോടെ കായലോര വിനോദ സഞ്ചാരത്തിന്റെ മുഖ്യആകര്‍ഷണമായ ഹൗസ് ബോട്ടുകള്‍ കൂട്ടത്തോടെ വില്പനയ്ക്ക്. കഴിഞ്ഞ മൂന്നരമാസമായിട്ട് ഹൗസ് ബോട്ടുകള്‍ക്ക് അനക്കമില്ല. ഇനി ഉടനൊന്നും നന്നാവുമെന്ന് ബോട്ട് ഉടമകള്‍ക്കും പ്രതീക്ഷയില്ല.
സീസണുകള്‍ ലക്ഷ്യം വെച്ച് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ മുടക്കിയാണ് ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള ഹൗസ് ബോട്ടുകള്‍ നീറ്റിലിറക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഒഴികെ മറ്റ് സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോക്ക് വലിയ പ്രതിസന്ധിയിലാണ്. കായല്‍ വിനോദ സഞ്ചാരത്തിന്റെ കേന്ദ്രമായ കുമരകത്ത് സഞ്ചാരികളുടെ തിരക്ക് ഇനി എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഹൗസ് ബോട്ട് തൊഴിലാളികളും, ഉടമകളും വരുമാന മാര്‍ഗം അടഞ്ഞതോടെ മറ്റ് തൊഴില്‍ മേഖലകള്‍ തേടിപ്പോവുകയാണ്. വരുമാനം ഇല്ലാതെ ബോട്ടുകള്‍ വെറുതെ കെട്ടിയിട്ടിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അതുകൊണ്ട് തന്നെ കിട്ടുന്ന വിലയ്ക്ക് ബോട്ടുകള്‍ കൊടുക്കാനാണ് തീരുമാനമെന്ന് ഉടമകള്‍ പറയുന്നു.
മാസങ്ങളോളമായിട്ട് ബോട്ടുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഇവയ്ക്ക് വെള്ളക്കേട് അടക്കം ഉണ്ടായിട്ടുണ്ട്. ഇതടക്കമുള്ള അറ്റകുറ്റപ്പണികള്‍ പരിഹരിക്കണമെങ്കില്‍ മിനിമം മൂന്ന് ലക്ഷം രൂപയോളം ചെലവ് ഉണ്ടാകും. കടുത്ത സാമ്പത്തിക ബാധ്യതയില്‍ നില്ക്കുമ്പോള് ഇത് സാധിക്കില്ല. ലോകം ഒന്നാകെ കൊറോണ പ്രതിസന്ധിയില്‍ ഞെരിങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മാറി ബോട്ടുകള്‍ ഓടിത്തുടങ്ങണമെങ്കില്‍ തന്നെ ഒരു വര്‍ഷത്തിന് മുകളില്‍ വേണ്ടി വരും. ഇനിമുതല്‍ വിദേശ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കണ്ടേന്നാണ് വിനോദ സഞ്ചാരമേഖലയില്‍ ഉള്ളവര്‍ പറയുന്നു. തദ്ദേശീയരായ സഞ്ചാരികള്‍ വന്നാലായി.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുമരകത്തും, ആലപ്പുഴയിലുമായി 1700 ഓളം ഹൗസ് ബോട്ടുകള്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ അടക്കം രണ്ടായിരത്തിന് മുകളില്‍ വരും. ഇതില്‍ 20,000 ഓളം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇവരെല്ലാം മറ്റ് തൊഴില്‍ മേഖലകളില്‍ സജീവമായിക്കഴിഞ്ഞു.
സര്‍വേ നടക്കുന്നു
ഹൗസ് ബോട്ടുകളുടെ രജിസ്ട്രേഷന് നടപടികളുടെ ഭാഗമായി ബോട്ടുകളിലെ സര്‍വേ തുടരുകയാണ്. രജീസ്ട്രേഷന്‍ കാലാവധി അഞ്ചുവര്‍ഷമാണ്. ഇവ ഓരോവര്‍ഷവും പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോള് സര്‍വേയോട് സഹകരിക്കില്ലെന്നാണ് ബോട്ട് ഉടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: