തിരുവനന്തപുരംഇന്ത്യന്‍ ജവാന്മാരുടെ താല്‍പ്പര്യത്തെക്കാള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും താല്‍പ്പര്യം ചൈനയുടെ ജവാന്മാരോട്മാ..ര്ക്സിസ്റ്റും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്ത്യ വിരുദ്ധ ചേരിയിലെന്ന്് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇന്ത്യയെക്കാള്‍ ഉപരി ചൈനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇരുവര്‍ക്കും താത്പര്യം. രാജ്യം ഒട്ടുക്ക് ചൈനയുടെ അതിക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കേരളം ഭരിക്കുന്ന സിപിഎമ്മും പ്രതിപക്ഷമായ യുഡിഎഫും ചൈനക്ക് അനുകൂലമായ നിലപാട് സ്വകരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഭാരതത്തിന്റെ സൈനികര്‍ക്കെതിരെയുള്ള ചൈനയുടെ അതിക്രമത്തിനെതിരെയും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് പടിക്കല്‍ നിര്‍വ്വഹിക്കുകയായിരുന്നു കെ.സുരേന്ദ്രന്.
ഇന്ത്യന്‍ ജവാന്മാരുടെ താല്‍പ്പര്യത്തെക്കാള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും താല്‍പ്പര്യം ചൈനയുടെ ജവാന്മാരോടാണ്. ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ ചൈനക്ക് അനുകൂലമായ നിലപാട് എടുക്കാനാകും എന്ന് ചിന്തിക്കണം. രാജ്യതാല്‍പ്പര്യത്തേക്കാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് താല്‍പ്പര്യം ചൈനയോടാണ്. 1962 ലെ ഇന്ത്യാ ചൈന യുദ്ധത്തിലും ഇത് പ്രകടമായതാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് ഇന്ത്യ, ജപ്പാന്, അമേരിക്ക തുടങ്ങിയ സാമ്രാജ്യത്വ ശക്തികള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നാണ്. ഇന്ത്യയിലെ ഉപ്പും ചോറും തിന്ന് കഴിഞ്ഞിട്ട് സിപിഎമ്മിന് അല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ പറയാന്‍ സാധിക്കില്ല. ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തവരാണ് സിപിഎമ്മുകാരെന്നും സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വം മദാമ്മയും മകനും ഏറ്റെടുത്തതോടു കൂടി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ചൈനയെന്നു കേള്‍ക്കുമ്പോള്‍ മുട്ടിടിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന്സിങും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഏ.കെ.ആന്റണി ആയിരുന്നു അന്നത്തെ പ്രതിരോധമന്ത്രി. കാലാകാലങ്ങളില്‍ ചൈനീസ് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ആന്റണി ഇപ്പോള്‍ പറയുന്നത്. ചൈന കടന്നു കയറാന്‍ ശ്രമം നടത്തിയപ്പോഴെല്ലാം ഒന്നു മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ വാ തുറക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും നരേന്ദ്രമോദിയോടുള്ള വൈരാഗ്യം തീര്‍ക്കുവാന്‍ ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു ഗ്യാരന്റിയും ഇല്ലാത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ വ്യാപക പ്രചരണം നടത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ആര്.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ആര്.ഗോപന്, വി.പി.ശിവരാമന്, ജില്ലാ ട്രഷറര്‍ നിഷാന്ത് സുഗുണന്, കൗണ്‍സിലര്‍മാരായ ആര്.സി ബീന, മഞ്ജു പി.വി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: