പേരാമ്പ്ര: കോവിഡ് കാലത്തെ വൈദ്യുതി ബില്ലിലെ അപാകതകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ചക്കിട്ടപാറ, പന്തിരിക്കര യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ. ബെന്നി കാരിത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. വി.ടി. അബ്ദുറഹിമാന്, പി.പി. ഫിലിപ്പ്, ടി.എം. ജോസഫ്, സതീശന് ചക്കിട്ടപാറ, സി.കെ. ജോസഫ്, അരവിന്ദാക്ഷന് പന്തിരിക്കര, കെ.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
കൊയിലാണ്ടിയില്‍ നടത്തിയ പ്രതിഷേധം കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവന് അധ്യക്ഷ്യനായി. ജനറല്‍ സെക്രട്ടറി ടി.പി. ഇസ്മായില്‍, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ്, റിയാസ് അബൂബക്കര്‍, ഗിരീഷ് ഗിരികല, എം. ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്മ്പില് ധര്‍ണ്ണ നടത്തി. ഇയ്യാകണ്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊല്ലോത്ത് ഗോപാലന് അദ്ധ്യക്ഷനായി. ചടങ്ങില്‍ ടി.വി. മുഹമ്മദ് ജലീല്‍, ആര്.കെ. അപ്പുകുട്ടി, കരിമ്പയില്‍ അബ്ദുള്‍ അസീസ്, ഷൗക്കത്ത് അത്തോളി, ലിനീഷ് ആനശ്ശേരി, വി.പി. അബ്ദുള്‍ ഹമീദ്, ഷംസുദ്ധീന് പുറക്കാട്ടിരി സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എലത്തൂര്‍ നിയോജക മണ്ഡലം കമ്മറ്റി കാക്കൂര്‍ കെ.എസ്.ഇ.ബി.ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ സെക്രട്ടറി എം.കെ.ഗംഗാധരന് ഉദ്ഘാടനം ചെയ്തു.ഒ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു .സി.ശിവരാമന്, സുബൈര്‍ കാക്കൂര്‍, മഴവില്‍ സുമ, ആശ ബാലന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: