കൊല്ലം: കൊറോണ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്കു മേല്‍ അമിതമായ വൈദ്യുതിബില്ലാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. കൊറോണ കാലത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലയില്‍ ഇലക്ട്രിക്കല്‍ ഡിവിഷന് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതിബില്ലിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് പകല്‍കൊള്ളയാണ്. രണ്ടുലക്ഷത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളുടെ പരാതി കെഎസ്ഇബിക്ക് മുന്നിലുണ്ട്. ഇതിന്റെ പരിശോധന നാളിതുവരെ നടന്നിട്ടില്ല. പ്രഖ്യാപിച്ച ഇളവുകള്‍ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍സംസ്ഥാനങ്ങള്‍ ചെയ്തപോലെ വൈദ്യതിബില്‍ പൂര്‍ണമായും സൗജന്യമാക്കണം. താരിഫിലും വൈദ്യുതിബില്‍ ഘടനയിലും മാറ്റം വരുത്തി കേരളത്തിലെ ഉപഭോക്താക്കളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വന്‍ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാട്രഷറര്‍ മന്ദിരം ശ്രീനാഥ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാര്‍, സുജിത് സുകുമാരന്‍, അഡ്വ.വിനോദ്, ശശികലാറാവു, ബി. ശൈലജ, സാംരാജ്, പ്രതീഷ്, വിഷ്ണു പട്ടത്താനം, അഡ്വ. ബിറ്റിസുധീര്‍, നെടുമ്പന ശിവന്, എം. സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: