പാലക്കാട്: ജില്ലയില്‍ പ്രതിദിനം കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ ആറ്, പത്ത് വയസ്സുള്ള ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 154 ആയി ഉയര്‍ന്നു. അതേസമയം 11 പേര് രോഗമുക്തരായി.
ഖത്തറില്‍ നിന്നെത്തിയ വാളയാര്‍ പാമ്പുപാറ സ്വദേശി (26), പുതുപ്പരിയാരം സ്വദേശി (41), മൂത്താന്തറ സ്വദേശി (31), ബഹ്റിനില്‍ നിന്നെത്തിയ കോട്ടായിക്കാരന്‍ (25), ദുബായില്‍ നിന്നും വന്ന കൊപ്പം കിഴ്മുറി സ്വദേശിയായ ആറ് വയസുള്ള ആണ്‍കുട്ടി. കുട്ടിയുടെ അമ്മക്കും സഹോദരനും 17 ന് രോഗം സ്ഥിരീകരിച്ചിരുന്നു. അമ്പലപ്പാറ സ്വദേശി (26),അകത്തേത്തറ സ്വദേശി (36), സൗദിയില്‍ നിന്നെത്തിയ നെന്മാറ പോത്തുണ്ടി സ്വദേശി (34), കുവൈറ്റില്‍ നിന്നും വന്ന മങ്കര സ്വദേശി (31), തമിഴ്നാട്ടില്‍ നിന്നും വന്ന പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശിനി (40). ഇവരുടെ കൂടെ വന്ന കുടുംബാംഗങ്ങളുമായ രണ്ടുപേര്‍ക്ക് 20ന് രോഗം സ്ഥിരീകരിച്ചിരുന്നു.
നെന്മാറ പേഴുമ്പാറ സ്വദേശി (25), എരുമയൂര്‍ സ്വദേശികളായ അമ്മയും (38) മകനും (10), മഹാരാഷ്ട്രയില്‍ നിന്നും വന്ന കണ്ണമ്പ്ര സ്വദേശി (27), പഞ്ചാബില്‍ നിന്നെത്തിയ മലമ്പുഴ കടുക്കാംകുന്നം സ്വദേശി (27), ദല്‍ഹിയില്‍ നിന്നെത്തിയ കോങ്ങാട് മുച്ചീരി സ്വദേശിനി (22) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഞ്ചേരിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ ഒരാള്‍ ഇന്നലെ രോഗമുക്തനായി ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: