പുല്‍പ്പള്ളി: കലാലയം അമ്പിളിയുടെ ആത്മഹത്യയുമായി ബന്ധപെട്ടു സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന ചര്‍ച്ചകള്‍ വസ്തുതാ വിരുദ്ധമാണെന്ന് വാര്‍ഡ് മെമ്പര്‍. വീടിനായി ഇവര്‍ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചതാണ് എന്നാല്‍ തൊട്ടടുത്ത മെമ്പര്‍ നിങ്ങള്‍ക്ക് വീട് ലഭിക്കുകയില്ലെന്ന് അമ്പിളിയോട് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ഇതാണ് അമ്പിളിയെ അത്മഹത്യയിലേക്ക് തള്ളിവിട്ടത്.
അനുഗ്രഹ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടനുവദിച്ചതാണ്. എന്നാല്‍ അമ്പിളിയുടെ ഭാര്യ അന്ന് വീട് വെക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. 2015, 2016 കാലഘട്ടത്തിലാണ് അമ്പിളിക്ക് വീടനുവദിച്ചത്. 2017 ല്‍ എഗ്രിമെന്റ് വച്ചെങ്കിലും പ്രവര്‍ത്തി നടന്നില്ല. സാധാരണ ഗതിയില്‍ ഒരു പദ്ധതിയില്‍ എഗ്രിമെന്റ് വച്ചാല്‍ പിന്നീട് മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.
എങ്കിലും പിഎംഎവൈ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തുകയാണ് ഉണ്ടായത്. നിലവിലുള്ള ഈ ലിസ്റ്റ് പ്രയോരിറ്റി ലിസ്റ്റില്‍ ഇല്ല. ഈ പദ്ധതിയിന്മേല് ഇതുവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. വേണ്ട വിധത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രമേ പ്രയോറിറ്റി ലിസ്റ്റ് വരുകയുള്ളു എന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മെമ്പര്‍ സിനി രാജന്, എം.വാമദേവന്, ദിനേശന് കൊല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: