കോട്ടയം: വൈദ്യുതി ചാര്‍ജില്‍ ഇരുട്ടടിയേറ്റ ഉപയോക്താവിന് സര്‍ക്കാര്‍ നല്കുന്ന ഏക ആശ്വാസം അമിത തുക അടയ്ക്കാന്‍ അനുവദിച്ച ഗഡുക്കള്‍ മാത്രം. എന്നാല്‍ ഇത് ഉപയോക്താക്കളെക്കൊണ്ട് മുഴുവന്‍ തുകയും അടപ്പിക്കുവാനുള്ള തന്ത്രം മാത്രം.
അധിക ബില്ല് വന്നവര്‍ക്ക് സബ്സിഡി അനുവദിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നുവെങ്കിലും നാമമാത്രമായ തുകയേ കുറവു ചെയ്യൂവെന്ന് വന്നു. ഇതോടെ ഉയര്‍ന്ന ജനരോഷം ഭയന്നാണ് ഗഡുക്കള്‍ അനുവദിച്ചത്. അഞ്ചുമാസമായിട്ടാണെങ്കിലും തുക മുഴുവന്‍ ഈടാക്കിയെടുക്കാനാവുമെന്ന അതിബുദ്ധിയാണ് ഈ നീക്കത്തിനു പിന്നില്‍.
അഞ്ഞൂറുമുതല്‍ പതിനായിരം രൂപ വരെ അധികം അടയ്ക്കാന്‍ ബില്ല് വന്ന ഉപയോക്താക്കളുണ്ട്. ആദ്യം രണ്ടു ഗഡുക്കള്‍ അനുവദിക്കാനായിരുന്നു തീരുമാനം. പരാതിയുമായി വൈദ്യുതി ഓഫീസുകളില്‍ എത്തിയവരോട് രണ്ടു ഗഡുക്കള്‍ അനുവദിക്കാമെന്ന് അറിയിച്ചാണ് ഉദ്യോഗസ്ഥര്‍ മടക്കിയിരുന്നത്. എന്നാല്‍ പിന്നീടാണ് അഞ്ചു ഗഡുക്കള്‍ അനുവദിച്ചത്. അധികമായി വന്ന തുക അഞ്ചായി വിഭജിച്ച് ദൈ്വമാസ ബില്ലുകളോട് ചേര്‍ക്കുമ്പോള്‍ വലിയ ഭാരം ഉപയോക്താക്കള്‍ക്ക് തോന്നാതിരിക്കാനാണ് ഈ ബുദ്ധി പ്രയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: