പോത്തന്‍കോട്: അയിരൂപ്പാറ പന്തലക്കോട് വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കുടുംബത്തിന് കൈത്താങ്ങായി ബിജെപി. വാഴോട്ട്പൊയ്ക മുക്കോലയ്ക്കല്‍ പുതുവല്‍പുത്തന്‍ ശ്രീക്കുട്ടന്റെ വീടിനു നേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ഭാര്യ അശ്വതി (25) മര്‍ദനമേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീടിന്റെ ദുരവസ്ഥ കണ്ട് ബിജെപി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് അടിച്ചുതകര്‍ത്ത വീടിന്റെ പുനര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വീട്ടുഉപകരണങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ട്രഷറര്‍ ജെ.ആര് പത്മകുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രീക്കുട്ടന്റെ വീട് സന്ദര്‍ശിച്ച് പുതിയ ടിവി വാങ്ങി നല്കി. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, ജില്ലാ സെക്രട്ടറിമാരായ എം. ബാലമുരളി, പാങ്ങപ്പാറ രാജീവ്, മേഖലാ സെക്രട്ടറി കല്ലയം വിജയകുമാര്‍, മുരളികൃഷ്ണന്, പള്ളിപ്പുറം വിനോദ്, സ്വപ്നാ സുദര്ശന്, സുരേഷ് പട്ടത്താനം തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: