കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര് രോഗമുക്തരായി. ഇന്നലെ പോസിറ്റീവായവരില്‍ എട്ടു പേര് വിദേശത്ത് നിന്നും ഒരാള്‍ മുംബൈ, ഒരാള്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.
തൊണ്ടയാട് സ്വദേശിനി (25 വയസ്സ്) ജൂണ്‍ 20 ന് മുംബൈയില്‍ നിന്നു ട്രെയിനിലാണ് കോഴിക്കോട് എത്തിയത്. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാദാപുരം സ്വദേശി (28) ജൂണ്‍ 20ന് ഷാര്‍ജയില്‍ നിന്ന് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. . മടവൂര്‍ സ്വദേശി (40), കൊടുവള്ളി സ്വദേശികളായ രണ്ടു പേര് (34, 42), രാമനാട്ടുകര സ്വദേശി (39) നാലു പേരും ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുറമേരി സ്വദേശി (48) ജൂണ്‍ 15ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു,
ഇരിങ്ങല്‍ സ്വദേശി (53) ജൂണ്‍ 15ന് ബഹ്റൈനില്‍ നിന്നെത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ചങ്ങരോത്ത് സ്വദേശിനി (33) ജൂണ്‍ 19 ന് ഒമാനില്‍ നിന്ന് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, ഫറോക്ക് സ്വദേശി (21) ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്ന് ട്രാവലറില്‍ ഫറോക്കില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരിന്നു. കൂടെ എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്സ്), ചേളന്നൂര്‍ സ്വദേശിനി (22), കണ്ണൂര്‍ സ്വദേശി (44) എന്നിവര്‍ രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: