കുറ്റിച്ചല്‍: ബിജെപി കുറ്റിച്ചല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. കുറ്റിച്ചല്‍ ജംഗ്ഷനില്‍ നടന്ന ഉപവാസ പരിപാടിയുടെ സമാപന ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി. സുധീര്‍ നിര്‍വഹിച്ചു.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും പരുത്തിപ്പള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ മാസങ്ങളായി പണി തീര്‍ന്ന പുതിയ കെട്ടിടം കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്വാറന്റൈന് കേന്ദ്രമാക്കാന്‍ നല്‍കാതെ രാഷ്ട്രീയം കളിക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തംഗം, എംഎല്‍എ എന്നിവര്‍ക്കെതിരെയും ഐറ്റിഡിപി ഓഫീസില്‍ അതിക്രമിച്ചു കയറിയതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത എംഎല്‍എ ശബരീനാഥനെ പോലീസ് അറസ്റ്റ് ചെയ്യാതെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിനെതിരെയുമായിരുന്നു ഉപവാസ സമരം.
ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരുകന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍ നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എരിമല ഗോപന്, മണ്ഡലം സെക്രട്ടറി ബിനില്‍ കുമാര്‍ തുടങ്ങി സംസ്ഥാന, ജില്ലാ മണ്ഡലം നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: