തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജയെ മോശം വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഉറഞ്ഞു തുള്ളുന്ന സിപിഎം നേതാക്കകളോട് ചില പദങ്ങള്‍ ഓര്‍മ്മിപ്പിച്ച് സാമൂഹ്യമാധ്യമങ്ങള്‍.
കുലംകുത്തി, പരനാറി, നികൃഷ്ട ജീവി, ആറാട്ടുമുണ്ടന്, ശുംഭന്, കറിവേപ്പില, മദാമ്മ, പപ്പു, വയനാട് മൂപ്പന്, പൗഡര്‍ കുട്ടപ്പന്, സംഘിത്തല, ഹരിജന്‍ കുട്ടപ്പന്, ഒറ്റുകാരന്, പിതൃശൂന്യന്‍ എന്നീ പദങ്ങള്‍ സിപിഎം കാര്‍ മറന്നോ എന്നാണ് ചോദ്യം. വ്യത്യസ്ഥ സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉപയോഗിച്ച വാക്കുകളാണിവയൊക്കെ.
എന്‍ കെ പ്രേമചന്ദ്രനെ പരനാറിഎന്നും ബാലുശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചതും പിണറായി വിജയനാണ്. നേതാക്കള്‍ അത് ഏറ്റു പറഞ്ഞു. ടി പി ചന്ദ്രശേഖരനെ കൊല്ലുന്നതിനും മുന്‍പും കൊന്നശേഷവും കുലംകുത്തി എന്നാണ് വിളിച്ചത്. പൗഡര്കുട്ടപ്പന്, സംഘിത്തല എന്നൊക്കെയാണ് രമേശ് ചെന്നിത്തലയെ പറഞ്ഞത്. സോണിയയെ മദാമ്മ എന്നു വിളിച്ച സിപിഎം നേതാക്കള്‍ക്ക് രാഹുല്‍, വയനാട് മൂപ്പനും, പപ്പുവും ഒക്കെയായി. എകെ ആന്റണിയെ ആറാട്ടു മുണ്ടന്‍ എന്നു വിളിച്ച സിപിഎം നേതാക്കള്‍ വി എസ് അച്ചുതാനന്ദനെ ഒറ്റുകാരനെന്നു വിളിച്ചതും സാമൂഹ്യമാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു. സിപിഎം എംഎല്‍എ മാധ്യമ പ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കാന്‍ ഉപയോഗിച്ച പദമാണ് പിതൃശൂന്യന്‍.
ആ സ്ത്രീയുടെ പ്രശസ്തി ഏത് തരത്തിലാണെന്നു അറിയാമല്ലോ എന്നു പറഞ്ഞ് ലതികാ സുഭാഷിനെ ആക്ഷേപിച്ചതും കറിവേപ്പില എന്ന് സിന്ധു ജോയിയെ വിളിച്ചതും എടുത്തുകാട്ടി സിപിഎം കാര്‍ സ്ത്രീപക്ഷം പിടിക്കേണ്ടന്നും എടുത്തു പറയുന്നു. മുന്‍ മന്ത്രി എം കെ കുട്ടപ്പനെ ഹരിജന്‍ മന്ത്രി എന്നാണ് സിപിഎം നേതാക്കള്‍ ആക്ഷേപിക്കാന്‍ വിളിച്ചത്.
കെ കെ ഷൈലജയെ കോവിഡ് റാണി, നിപ്പ രാജകുമാരി എന്നൊക്കെ മുല്ലപ്പള്ളി വിശേഷിപ്പിച്ചതിനെ അംഗീകരിക്കുന്നില്ല, എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ അട്ടംപരതി കോവാലന് എന്നു വിളിച്ചത് ലോകമറിയണം.
കോടതി കൊലപാതകിയെന്നു വിധിച്ച കുഞ്ഞനന്തന് സമാധാനത്തിന്റെ മാലാഖയെന്ന മേലാപ്പ് ചാര്‍ത്തിക്കൊടുത്ത പുണ്യവതിയാണ് മന്ത്രി ഷൈലജ എന്ന കാര്യം കൂടി ഓര്‍ത്തിരിക്കുന്നതു നന്നാവും എന്നും സാമൂഹ്യമാധ്യമങ്ങള്‍ പറയുന്നു.
കെ കെ രമയെകുറിച്ചും ആന്തൂരിലെ സാജന്റെ ഭാര്യയെ ക്കുറിച്ചും വൈപ്പിന്‍ വയല്‍ക്കിളി സമരക്കാരെകുറിച്ചും ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനെയും കുറിച്ചും രമ്യ ഹരിദാസിനെക്കുറിച്ചും പറഞ്ഞതൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നാണെങ്കില് സിപിഎം സഖാക്കള്‍ പറയുമ്പോഴില്ലാത്ത കുരു പൊട്ടല്‍ നിങ്ങളെക്കുറിച്ചു പറയുമ്പോളെന്തിനാണ് എന്നതാണ് ചോദ്യം.
മുല്ലപ്പള്ളി രാമചന്ദ്രന് മാപ്പ് പറഞ്ഞില്ലങ്കില്‍ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ‘നരേന്ദ്രമോദിയെ മരണത്തിന്റെ വ്യാപാരി’ എന്നു വിളിച്ച സോണിയയെ മറക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: